ഡി സിനിമാസ് ഭൂമി കൈയ്യേറിയിട്ടില്ലെന്ന് വിജിലൻസ് റിപ്പോർട്ട്
text_fieldsതിരുവനന്തപുരം: ദിലീപിന്റെ തിയറ്ററായ ഡി സിനിമാസ് ഭൂമി കയ്യേറിയിട്ടില്ലെന്ന് വിജിലൻസ് റിപ്പോർട്ട് . അനധികൃത നിര്‍മ്മാണം നടന്നിട്ടില്ല. മുൻ കലക്ടറുടെ നടപടികൾ നിയമപരമാണെന്നും റിപ്പോർട്ടിൽ പറയുന്നു. തൃശൂർ വിജിലൻസ് ഡി.വൈ.എസ്.പി ആണ് അന്വേഷണം നടത്തിയത്.
റിപ്പോർട്ട് വിജിലൻസ് ഡയറക്ടർക്ക് കൈമാറി. കേസ് ഈ മാസം 27ന് തൃശൂർ വിജിലൻസ് കോടതി പരിഗണിക്കും.
ഡി സിനിമാസ് കൈയേറ്റ ഭൂമിയിലല്ലെന്ന് സർവേ സൂപ്രണ്ട് ജില്ലാ കലക്ടർക്കു നൽകിയ റിപ്പോർട്ടിലും വ്യക്തമാക്കിയിരുന്നു. ഡി സിനിമാസിനായി സർക്കാർ ഭൂമിയോ പുറന്പോക്കു ഭൂമിയോ കൈയേറിയിട്ടില്ല. സ്വകാര്യ ക്ഷേത്രത്തിന്റെ ഒന്നര സെന്റ് ഭൂമി മാത്രമാണ് ദിലീപിന്റെ ഭൂമിയിൽ അധികമായുള്ളതെന്നും റിപ്പോർട്ടിലുണ്ടായിരുന്നു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
