സൈബർ ആക്രമണം: സജിത മഠത്തിൽ പരാതി നൽകി

21:58 PM
12/11/2019
sajitha-madathil

കോഴിക്കോട്: മാവോവാദി ബന്ധം ആരോപിച്ച് ബന്ധുവിനെ അറസ്​റ്റുചെയ്​തതിനു പിന്നാലെയുള്ള സൈബര്‍ ആക്രമണങ്ങള്‍ക്കെതിരെ നടി സജിത മഠത്തില്‍ മുഖ്യമന്ത്രിക്കും വനിത കമീഷനും പരാതി നല്‍കി. യു.എ.പി.എ ചുമത്തി അറസ്​റ്റുചെയ്യപ്പെട്ട അലന്‍ ഷുഹൈബി​​െൻറ മാതൃസഹോദരിയാണ് സജിത.

വിഷയത്തില്‍ കുറച്ച് ദിവസങ്ങളായി തന്നെ വ്യക്തിപരമായി അപമാനിക്കുകയും അധിക്ഷേപിക്കുകയും ചെയ്യുന്ന സന്ദേശങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ ചിലർ ബോധപൂർവം പ്രചരിപ്പിക്ക​ുന്നതായി പരാതിയില്‍ പറയുന്നു. ലൈംഗിക ചുവയുള്ളതും ജീവനുതന്നെ ഭീഷണി ഉയര്‍ത്തുന്നതുമാണ്​ പല പോസ്​റ്റുകളും.

പൊതുസ്ഥലത്തുവെച്ച് തനിക്കുനേരെ ആക്രമണമുണ്ടാകുമോയെന്ന ഭയമുണ്ട്​. തനിക്ക് ഒരു ബന്ധവുമില്ലാത്ത കാര്യങ്ങളിലേക്ക്​  വലിച്ചിഴക്കാനും തേജോവധം ചെയ്യാനും ചിലര്‍ ശ്രമിക്കുന്നുണ്ടെന്നും പരാതിയിലുണ്ട്​. 

Loading...
COMMENTS