ക്രൈം ത്രില്ലര്‍ സത്യ 15 ന്
text_fieldsസത്യരാജ് അവതരിപ്പിക്കുന്ന തമിഴ് ക്രൈം ത്രില്ലര്‍ സത്യ പ്രദര്‍ശനത്തിന്. കഴിഞ്ഞ ദിവസം തമിഴ്നാട്ടില്‍ റിലീസ് ചെയ്ത് ഏറെ ചര്‍ച്ച ചെയ്ത ചിത്രമാണ് 15 ന് കേരളത്തിലെ തിയേറ്ററുകളില്‍ എത്തുന്നത്.
ആദ്യാവസാനം വരെ പ്രേക്ഷകരെ ആകാംക്ഷയുടെ മുള്‍മുനയില്‍ നിര്‍ത്തുന്ന ചിത്രം സംവിധാനം ചെയ്തത് പ്രദീപ് കൃഷ്ണമൂര്ത്തിയാണ്. നടന് സത്യരാജിന്റെ മകന് സിബി സത്യരാജ് നായകനായ ചിത്രത്തില്‍ വരലക്ഷ്മി ശരത് കുമാര്‍ ഉന്നത പൊലീസ് ഉദ്യോഗസ്ഥയായും മലയാളത്തിന്റെ പ്രിയ നടി രമ്യാനമ്പീശൻ പ്രധാന കഥാപാത്രങ്ങളായി ചിത്രത്തിലെത്തുന്നത്.
തമിഴില്‍ ആദ്യമായി പാടി ഏറെ വൈറലായ രമ്യാനമ്പീശന്റെ ഗാനവും ഈ ചിത്രത്തിലേതാണ്. നാദമ്പാള് ഫിലിം ഫാക്ടറിയുടെ ബാനറില്‍ മഹേശ്വരി സത്യരാജ് നിര്‍മ്മിച്ച ചിത്രത്തിന്റെ കഥ ആദി വിശേഷ്, സംഗീതം സൈമ കെ. കിംഗ്, ക്യാമറ അരു മണി പളനി, എഡിറ്റിംഗ് ഗൗതം രവിചന്ദ്രന്‍, പരസ്യകല ആന്‍സ് സത്യന്, വാര്‍ത്ത എന്‍സി.
സ്ട്രേറ്റ് ലൈന്‍ സിനിമാസ്, സുരഭി മൂവീസ്, രാജശ്രീ ഫിലിംസ് എിവരാണ് ചിത്രം പ്രദര്‍ശനത്തിനെത്തിക്കുന്നത്.
