അതുൽ ശ്രീവയുടെ ജാമ്യപേക്ഷ കോടതി തള്ളി
text_fieldsകോഴിക്കോട്: ഗുരുവായൂരപ്പൻ കോളജിലുണ്ടായ വിദ്യാർഥി സംഘർഷവുമായി ബന്ധപ്പെട്ട് അറസ്റ്റിലായി റിമാൻഡിൽ കഴിയുന്ന നടൻ അതുൽ ശ്രീവ സമർപ്പിച്ച ജാമ്യപേക്ഷ കോടതി തള്ളി. മൂന്നാം ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യപേക്ഷ തള്ളിയത്.
പ്രതിക്കെതിരെ മറ്റുകേസുകൾ നിലവിലുള്ളതിനാൽ ജാമ്യം അനുവദിക്കരുതെന്ന പ്രോസിക്യൂഷൻ വാദം മുൻനിർത്തിയാണ് ജാമ്യപേക്ഷ തള്ളിയത്. പ്രോസിക്യൂഷനുവേണ്ടി അഡ്വ. ജഫ്രി ജോർജ് ജോസഫ് ഹാജരായി.
മീഡിയവൺ ചാനലിലെ ഹാസ്യപരമ്പര ‘എം 80 മൂസ’യിലൂടെ ശ്രദ്ധേയനായ കലാകാരനെ ഗൂഢാലോചന നടത്തി ജയിലിലയക്കുകയായിരുന്നുവെന്നാരോപിച്ച് അതുലിെൻറ നാട്ടുകാർ രംഗത്തെത്തിയിട്ടുണ്ട്. പേരാമ്പ്ര സ്വദേശിയാണ്. ഇനി ജാമ്യംതേടി അതുലിന് ജില്ല കോടതിയെയും ഹൈകോടതിയേയും സമീപിക്കാനാവും.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
