വെള്ളിയാഴ്ച സിനിമ തിയറ്ററുകൾ അടച്ചിടും
text_fieldsകൊച്ചി: ഡിജിറ്റൽ സേവനദാതാക്കളായ യു.എഫ്.ഒയും ക്യൂബും അന്യായമായി പണം ഇൗടാക്കുന്നതിൽ പ്രതിഷേധിച്ച് വെള്ളിയാഴ്ച സംസ്ഥാനത്തെ സിനിമ തിയറ്ററുകൾ അടച്ചിടും. ബുധനാഴ്ച കൊച്ചിയിൽ നടന്ന ഫിലിം ചേംബർ യോഗത്തിലാണ് തീരുമാനം. സൗത്ത് ഇന്ത്യൻ ഫിലിം ചേംബർ ഡിജിറ്റൽ സേവനദാതാക്കൾക്കെതിരെ ആഹ്വാനം ചെയ്ത സമരത്തിന് െഎക്യദാർഢ്യം പ്രഖ്യാപിച്ചാണ് കേരളത്തിൽ ഒരുദിവസത്തെ പ്രതിഷേധമെന്ന് ചേംബർ പ്രസിഡൻറ് വിജയകുമാർ പറഞ്ഞു.
നിർമാതാക്കളും തിയറ്റർ ഉടമകളും 16 വർഷം പണമടച്ചിട്ടും ഡിജിറ്റൽ സേവനദാതാക്കൾ വാടക ഇൗടാക്കുന്ന സമ്പ്രദായത്തിന് അവസാനമാകാത്തതാണ് പ്രതിഷേധത്തിന് കാരണം. വിഷയങ്ങൾ ശ്രദ്ധയിൽപെടുത്തിയെങ്കിലും ഡിജിറ്റൽ സേവനദാതാക്കൾ വിട്ടുവീഴ്ചക്ക് തയാറായിട്ടില്ല. ഇൗ സാഹചര്യത്തിൽ ബദൽ സംവിധാനം കണ്ടെത്താനും ഫിലിം ചേംബർ ആലോചിക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
