സിനിമാ സംഘടനകളെ വിമര്‍ശിച്ച് കെ.ബി ഗണേഷ് കുമാർ
text_fieldsതിരുവനന്തപുരം: സമരം നടത്തുന്ന സിനിമാ സംഘടനകളെ രൂക്ഷമായി വിമര്‍ശിച്ച് നടനും മുന്‍ സിനിമ മന്ത്രിയുമായ കെ.ബി ഗണേഷ് കുമാര്‍. അന്യായമായ ടിക്കറ്റ് നിരക്ക് നിയന്ത്രിക്കണം. ഇതിന് സര്‍ക്കാര്‍ നിയമം വഴി ഇടപെടണമെന്നും ഗണേഷ് ആവശ്യപ്പെട്ടു.
സിനിമക്കാർ തന്നെയാണ് സിനിമ പ്രതിസന്ധിക്ക് കാരണക്കാർ. എന്നെങ്കിലും സിനിമ പച്ചപിടിച്ചൽ അന്ന് സമരമെന്നാണ് കൂറേകാലമായുള്ള രീതി. സ്വന്തം ശക്തി തെളിയിക്കാൻ ഏകപക്ഷീയമായ തീരുമാനങ്ങൾ സംഘടനകൾ എടുക്കുകയാണ്. വിഹിതം എത്രയായാലും ടിക്കറ്റ് ചാർജ് കൂട്ടിയതിന്‍റെ ഗുണം നിർമാതാക്കൾക്കും തീയറ്റർ ഉടമകൾക്കും കിട്ടിയെന്നും ഗണേഷ് ചൂണ്ടിക്കാട്ടി.
ചാർജ് കൂട്ടിയതു കൊണ്ടാണ് പുലിമുരുകൻ 100 കോടിയും പ്രേമം 50 കോടിയും കടന്നത്. ടിക്കറ്റിന് 350 മുതൽ 500 രൂപ വരെ തീയറ്ററുകൾ വാങ്ങുന്നത് അന്യായമാണ്. സിനിമ സംഘടനകളുടെ തർക്കത്തിൽ സിനിമ മന്ത്രിക്ക് ഇടപെടാൻ ആവകാശമില്ലെന്ന അവസ്ഥ മാറണം. തമിഴ്നാട് മാതൃകയിലുള്ള നിയമ നിർമാണമാണ് വേണ്ടതെന്നും ഗണേഷ്കുമാർ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
