എല്ലാവരെയും തൃപ്​തിപ്പെടുത്തി​ സിനിമ എടുക്കാനാകില്ല - ശ്രീകുമാർ മേനോൻ

14:30 PM
16/12/2018
Shrikumar-menon

തിരുവനന്തപുരം: ‘ഒടിയൻ’ വളഞ്ഞിട്ട് ദ്രോഹിക്കേണ്ട സിനിമയല്ലെന്ന്​ സംവിധായകൻ ശ്രീകുമാർ മേനോൻ. ഒടിയ​​​​െൻറ പ്രചാരണം പ്രേക്ഷകരിൽ അമിത പ്രതീക്ഷ വളർത്തി എന്ന് കരുതുന്നില്ല. സിനിമ ഏറ്റവും കൂടുതൽ ആളുകളിലേക്ക് എത്തിക്കാനുള്ള വിപണന തന്ത്രം താൻ പ്രയോഗിച്ചിട്ടുണ്ട്. 100 ശതമാനം പേരെയും തൃപ്തിപ്പെടുത്താൻ ഒരു സിനിമക്കുമാകില്ലെന്നും ശ്രീകുമാർ മേനോൻ പറഞ്ഞു. 

തനിക്കെതിരായ ആക്രമണങ്ങൾക്ക് പിന്നിൽ ദിലീപ് ആണെന്ന് തെളിവ് കിട്ടുന്നത് വരെ താൻ പറയില്ല. മഞ്ജുവിനെ സഹായിച്ചതി​​​​െൻറ പേരിലാണ് ആക്രമണം നടക്കുന്നത്. അതിനായി ആസൂത്രിതമായ ഗൂഢാലോചന നടന്നു. 15 സ്മാർട്ട് ഫോണുകൾ കൊണ്ട് ഒരാളെ തകർക്കുന്നത് ഭയാനകമാണെന്നും അദ്ദേഹം വ്യക്​തമാക്കി. 

തനി​െക്കതിരായ ആക്രമണത്തിൽ മഞ്ജു വാര്യർ നിലപാട് വ്യക്തമാക്കണം. എന്ത് കൊണ്ട് മഞ്ജു വാര്യർ പ്രതികരിക്കുന്നില്ല എന്ന് അവരോട് തന്നെ ചോദിക്കണമെന്നും അദ്ദേഹം പറഞ്ഞു. 

രണ്ടാമൂഴം സംബന്ധിച്ച്​ തെറ്റിദ്ധാരണ മാത്രമേയുള്ളൂ. വിവാദമില്ല. എം.ടിയുടെ ആശങ്ക പരിഹരിക്കും. അദ്ദേഹത്തിന്​ ദുർവാശി ഉണ്ടാകുമെന്ന് കരുതുന്നില്ലെന്നും ശ്രീകുമാർ മേനോൻ കൂട്ടിച്ചേർത്തു. 

Loading...
COMMENTS