നടി മേഘ്നരാജ് വിവാഹിതയാവുന്നു; വരൻ ചിരഞ്ജീവി സർജ

21:16 PM
11/10/2017
chiranjeevi-megna

നടി മേഘ്നരാജ് വിവാഹിതയാവുന്നു. കന്നട നടൻ ചിരഞ്ജീവി സർജയാണ് വരൻ. ഈ മാസം 22ന് വിവാഹനിശ്ചയം നടക്കും. ഡിസംബർ 22നാണ് വിവാഹം. സർജയുടെ ബംഗളൂരുവിലെ വീട്ടിൽ നടക്കുന്ന നിശ്ചയ ചടങ്ങിൽ ബന്ധുക്കളും അടുത്ത സുഹൃത്തുക്കളും മാത്രമായിരിക്കും പങ്കെടുക്കുക. അതേസമയം, വിവാഹം വലിയ ചടങ്ങായി തന്നെ നടത്തുമെന്ന് അറിയുന്നു.

ആട്ടഗര എന്ന സിനിമയിൽ മേഘ്നയും ചിരഞ്ജീവിയും ഒരുമിച്ച് അഭിനയിച്ചിരുന്നു. തുടർന്നാണ് ഇരുവരും പ്രണയത്തിലായത്. സുന്ദർരാജിന്‍റെയും പ്രമീളയുടേയും മകളായ മേഘ്ന വിനയൻ സംവിധാനം ചെയ്ത യക്ഷിയും ഞാനും എന്ന സിനിമയിലൂടെയാണ് മലയാളത്തിൽ അരങ്ങേറിയത്. പിന്നീട് തമിഴിലും കന്നഡയിലും ശ്രദ്ധ കേന്ദ്രീകരിക്കുകയായിരുന്നു. ഹല്ലേലൂയ എന്ന സിനിമയിലാണ് മലയാളത്തിൽ ഒടുവിൽ മേഘ്ന അഭിനയിച്ചത്.
 

COMMENTS