Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_rightചിരഞ്​ജീവി സ്​റ്റീഫൻ...

ചിരഞ്​ജീവി സ്​റ്റീഫൻ നെടുമ്പള്ളിയാകും

text_fields
bookmark_border
ചിരഞ്​ജീവി സ്​റ്റീഫൻ നെടുമ്പള്ളിയാകും
cancel

ഹൈദരദബാദ്​: മലയാളത്തിലെ മെഗാഹിറ്റ്​ ചിത്രമായ ലൂസിഫറി​​​െൻറ പകർപ്പാവകാശം തെന്നിന്ത്യൻ സൂപ്പർസ്​റ്റാർ ചിരഞ് ​ജീവി സ്വന്തമാക്കിയിട്ട്​ കാലം കുറച്ചായി. മലയാളത്തിൽ മോഹൻലാൽ ചെയ്​ത സ്​റ്റീഫൻ നെടുമ്പള്ളിയെന്ന രാഷ്​ട്രീയ നേതാവി​​​െൻറ വേഷത്തിൽ ചിരഞ്​ജീവി തന്നെയെത്തുമെന്നാണ്​​ പുറത്തുവന്നിരിക്കുന്ന റിപ്പോർട്ടുകൾ പറയുന്നത്​.

സാഹോ സിനിമയടെ സംവിധായകനായ സുജീതാണ്​ തെലുങ്ക്​ റീമേക്ക്​ ഒരുക്കുക എന്നാണ്​​ വിവരം.ലൂസിഫറിൽ സംവിധായകൻ കൂടിയായ പ്രഥ്വിരാജ്​ ​ചെയ്​തിരുന്ന വേഷത്തിൽ ആരെത്തുമെന്നത്​ തീരുമാനമായിട്ടില്ല.

ജീവിതത്തിലും രാഷ്​ട്രീയക്കാര​നായി കളം നിറഞ്ഞ താരമാണ്​ ചിരഞ്​ജീവി. 2008ൽ സ്വന്തമായി പ്രജാരാജ്യം എന്ന പാർട്ടി രൂപീകരിച്ചിരുന്നു. തുടർന്ന്​ സ്വന്തം പാർട്ടിയെ കോൺഗ്രസിൽ ലയിപ്പിച്ച ചിരഞ്​ജീവി രാജ്യസഭയിലെത്തുകയും രണ്ടാം യു.പി.എ സർക്കാരിൽ സ്വതന്ത്ര ചുമതലയുള്ള കേന്ദ്രമന്ത്രിയാകുകയും ചെയ്​തിരുന്നു. കുറച്ചുകാലമായി ചിരഞ്​ജീവിയെ കോൺഗ്രസ്​ വേദികളിൽ കാണാറില്ല എന്ന ആരോപണമുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:congressMohanlalmovieschiranjeeci
News Summary - Chiranjeevi to star in Lucifer Telugu remake
Next Story