Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_rightകുട്ടികളുടെ രാജ്യാന്തര...

കുട്ടികളുടെ രാജ്യാന്തര ചലച്ചിത്രമേളക്ക് വെള്ളിയാഴ്ച തിരിതെളിയും

text_fields
bookmark_border
ICFFK
cancel

തി​രു​വ​ന​ന്ത​പു​രം: കു​ട്ടി​ക​ളു​ടെ ര​ണ്ടാ​മ​ത് രാ​ജ്യാ​ന്ത​ര ച​ല​ച്ചി​ത്ര​മേ​ള​ക്ക് വെ​ള്ളി​യാ​ഴ്ച തി ​രി​തെ​ളി​യും. ഉ​ച്ച​ക്ക് ര​ണ്ടി​ന് ടാ​ഗോ​ർ തി​യ​റ്റ​റി​ൽ മ​ന്ത്രി കെ.​കെ. ശൈ​ല​ജ മേ​ള ഉ​ദ്ഘാ​ട​നം ചെ​യ്യും. സ​ഹ​ക​ര​ണ​മ​ന്ത്രി ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. സാം​സ്​​കാ​രി​ക​മ​ന്ത്രി എ.​കെ. ബാ​ല​ൻ മു​ഖ്യാ​തി​ഥി​യാ​കും. തു​ട​ർ​ന്ന് ഉ​ദ്ഘാ​ട​ന​ചി​ത്ര​മാ​യി മ​നു അ​ശോ​ക​ൻ സം​വി​ധാ​നം ചെ​യ്ത ‘ഉ​യ​രെ’ കൈ​ര​ളി തി​യ​റ്റ​റി​ൽ പ്ര​ദ​ർ​ശി​പ്പി​ക്കു​മെ​ന്ന് മേ​ള​യു​ടെ ചെ​യ​ർ​മാ​നും എം.​എ​ൽ.​എ​യു​മാ​യ മു​കേ​ഷ് വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു.

മേ​യ് 10 മു​ത​ൽ 16 വ​രെ ന​ട​ക്കു​ന്ന മേ​ള​യി​ൽ 160 ഒാ​ളം ചി​ത്ര​ങ്ങ​ളാ​ണ് പ്ര​ദ​ർ​ശി​പ്പി​ക്കു​ന്ന​ത്. കൈ​ര​ളി, ശ്രീ, ​നി​ള, ക​ലാ​ഭ​വ​ൻ, ടാ​ഗോ​ർ തി​യേ​റ്റ​റു​ക​ളി​ലും നി​ശാ​ഗ​ന്ധി ഓ​ഡി​റ്റോ​റി​യ​ത്തി​ലു​മാ​കും പ്ര​ദ​ർ​ശ​ന​ങ്ങ​ൾ.
നി​ശാ​ഗ​ന്ധി​യി​ൽ എ​ന്നും വൈ​കീ​ട്ട്​ പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് സൗ​ജ​ന്യ പ്ര​ദ​ർ​ശ​ന​മു​ണ്ടാ​കും. ദേ​ശീ​യ​ത​ല​ത്തി​ലും സം​സ്ഥാ​ന ത​ല​ത്തി​ലും അ​റി​യ​പ്പെ​ടു​ന്ന മു​തി​ർ​ന്ന സി​നി​മാ​പ്ര​വ​ർ​ത്ത​ക​ർ, പ്ര​ഗ​ല്​​ഭ​രാ​യ ബാ​ല​ച​ല​ച്ചി​ത്ര സം​വി​ധാ​യ​ക​ർ, ബാ​ല​താ​ര​ങ്ങ​ൾ, പി​ന്ന​ണി​പ്ര​വ​ർ​ത്ത​ക​ർ എ​ന്നി​വ​ർ മേ​ള​യി​ൽ കു​ട്ടി​ക​ളോ​ട് സം​വ​ദി​ക്കും. ഇ​തി​ന​കം 5000ത്തോ​ളം കു​ട്ടി​ക​ൾ ര​ജി​സ്​േ​ട്ര​ഷ​ൻ ന​ട​ത്തി​യ​താ​യി എ​സ്.​പി. ദീ​പ​ക് അ​റി​യി​ച്ചു. കു​ട്ടി​ക​ൾ​ക്കൊ​പ്പം ര​ക്ഷി​താ​ക്ക​ൾ​ക്കും സി​നി​മ കാ​ണാം. താ​ൽ​പ​ര്യ​മു​ള്ള​വ​ർ​ക്ക് https://www.icffk.com എ​ന്ന വെ​ബ്സൈ​റ്റി​ൽ ര​ജി​സ്​​റ്റ​ർ ചെ​യ്യാം. വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ ട്ര​ഷ​റ​ർ ജി. ​രാ​ധാ​കൃ​ഷ്ണ​ൻ, എ​ക്സി​ക്യൂ​ട്ടി​വ് അം​ഗം ആ​ർ. രാ​ജു എ​ന്നി​വ​രും പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsmovie newsICFFk
News Summary - Children Film Festival - Movie News
Next Story