Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_rightചെക്ക്​ കേസിൽ നടൻ റിസ...

ചെക്ക്​ കേസിൽ നടൻ റിസ ബാവക്ക്​ തടവുശിക്ഷ

text_fields
bookmark_border
actor-Riza-Bava
cancel

കൊച്ചി: ചെക്ക്​ കേസിൽ സിനിമ-സീരിയൽ നടൻ റിസ ബാവക്ക്​ മൂന്നുമാസം തടവും 11 ലക്ഷം രൂപ പിഴയും ശിക്ഷ. എളമക്കര സ്വദേശി സാദിഖ്​ നൽകിയ പരാതിയിലാണ്​ എറണാകുളം ജുഡീഷ്യൽ ഫസ്​റ്റ്​ ക്ലാസ്​ മജിസ്​ട്രേറ്റ്​ (എൻ.​െഎ ആക്​ട്​) തേജോമണി തമ്പുരാട്ടി ശിക്ഷ വിധിച്ചത്​. പിഴയടക്കാൻ നിർദേശിച്ചിരിക്കുന്ന 11 ലക്ഷം നൽകിയില്ലെങ്കിൽ ഒരുമാസം കൂടി തടവ്​ അനുഭവിക്കണമെന്നാണ്​ കോടതി നിർദേശം. പിഴസംഖ്യ അടച്ചാൽ ഇത്​ പരാതിക്കാരനായ സാദിഖിന്​ കൈമാറണം.

2014ലാണ്​ കേസിനാസ്​പദമായ സംഭവം​. സാദിഖി​​​െൻറ മകനും റിസ ബാവയുടെ മകളും തമ്മിൽ വിവാഹം ഉറപ്പിച്ചിരുന്നത്രേ. ഇൗ പരിചയത്തിൽ സാമ്പത്തിക ബുദ്ധിമുട്ടിലായിരുന്ന റിസ ബാവക്ക്​ സാദിഖ്​ 11 ലക്ഷം രൂപ കടം നൽകി. എന്നാൽ, പലതവണ തുക ആവശ്യപ്പെട്ട്​ റിസ ബാവയെ സമീപിച്ചെങ്കിലും സാവകാശം ചോദിക്കുകയാണുണ്ടായത്. അവസാനം 2015 ജനുവരി 15ന്​ സാദിഖിന് ചെക്ക് നല്‍കി.

71 ദിവസത്തിനുശേഷം സാദിഖ് ഇൗ ചെക്ക് കലക്​ഷനയച്ചു. എന്നാല്‍, ഇത് മടങ്ങിയതിനെതുടർന്നാണ്​ സാദിഖ്​ കോടതിയെ സമീപിച്ചത്​. മാസങ്ങൾ നീണ്ട വിചാരണ നടപടികൾക്കൊടുവിലാണ്​ കേസിൽ വിധി പറഞ്ഞത്​. വെള്ളിയാഴ്​ച കോടതിയിൽ ഹാജരായ റിസ ബാവയെ വിധിക്ക​ുശേഷം ജാമ്യത്തിൽ വിട്ടയച്ചു. ശിക്ഷ നടപ്പാക്കുന്നത് ഒരുമാസത്തേക്ക്​ കോടതി തടഞ്ഞിട്ടുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:cheque casemalayalam newsmovies newsActor Riza bava
News Summary - Cheque Case: Actor Riza Bava Three Month Imprisonment -Movies News
Next Story