Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കലാകാരന്മാരുടെ അഭിപ്രായം പ്രകോപനമാവരുതെന്ന് സെൻസർ ബോർഡ് ചെയർമാൻ
text_fieldsbookmark_border
പനാജി: വിവാദങ്ങളിൽ കലാകാരന്മാർ അഭിപ്രായം പ്രകടിപ്പിക്കുേമ്പാൾ പ്രകോപനമാവാതിരിക്കാൻ ശ്രദ്ധിക്കണമെന്ന് കേന്ദ്ര സെൻസർ ബോർഡ് ചെയർമാൻ പ്രസൂൺ ജോഷി. ഗോവയിൽ ഒരു ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. നടി-നടന്മാർ രാഷ്ട്രീയ പ്രവർത്തനത്തിൽ ഏർപ്പെടുന്നതിൽ തെറ്റില്ല. അറിവുള്ള വിഷയങ്ങളിൽ അഭിപ്രായം പറയാം. രാഷ്ട്രീയം ജീവിതത്തിെൻറ ഭാഗമാണ്. എന്നാൽ, രാഷ്ട്രീയ വിഷയങ്ങളിൽ ഇടപെടുേമ്പാൾ കൂടുതൽ കുഴപ്പമുണ്ടാവാൻ സാധ്യതയുണ്ട്. അതുകൊണ്ടുതന്നെ പറയുന്ന കാര്യത്തെക്കുറിച്ച് അറിവുവേണം. വിവാദങ്ങളിൽ അനാവശ്യമായി അഭിപ്രായം പറയുന്നത് രാഷ്ട്രീയത്തിന് തന്നെ ദോഷംചെയ്യും. ഡിജിറ്റൽ മാധ്യമങ്ങളിൽനിന്ന് വിനോദ വ്യവസായം പുതിയ വെല്ലുവിളിയാണ് നേരിടുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
Next Story
