ക്യാപ്റ്റൻ രാജുവിെൻറ മൃതശരീരം ഇന്ന് സംസ്കരിക്കും
text_fieldsപത്തനംതിട്ട: തിങ്കളാഴ്ച അന്തരിച്ച ചലച്ചിത്ര നടൻ ക്യാപ്റ്റൻ രാജുവിെൻറ സംസ്കാരം വെള്ളിയാഴ്ച നടക്കും. വൈകീട്ട് നാലിന് പുത്തൻപീടിക വടക്ക് സെൻറ് മേരീസ് ഒാർത്തഡോക്സ് പള്ളി സെമിത്തേരിയിൽ സംസ്ഥാന സർക്കാറിെൻറ പൂർണ ഒൗദ്യോഗിക ബഹുമതികളോടെ മൃതദേഹം സംസ്കരിക്കും.
രാവിലെ എട്ടിന് എറണാകുളം ടൗൺ ഹാളിൽ പൊതുദർശനത്തിന് വെച്ചശേഷം സ്വേദശമായ ഒാമല്ലൂരിലേക്ക് വിലാപയാത്രയായി തിരിക്കും. ഉച്ചക്ക് രണ്ടിന് പത്തനംതിട്ട ടൗണിൽ എത്തും. തുടർന്ന് 2.15ന് ഒാമല്ലൂർ ഗവ. ഹയർ സെക്കൻഡറി സ്കൂൾ മൈതാനിയിൽ പൊതുദർശനത്തിന് വെക്കും. 3.15ന് കുടുംബവീടായ പുത്തൻപീടിക കുര്യൻറയ്യത്ത് വീട്ടിൽ കൊണ്ടുവരും.
നാലിന് സെൻറ് മേരീസ് ഒാർത്തഡോക്സ് ദേവാലയത്തിൽ ശ്രുശ്രൂഷകൾക്ക് കാതോലിക്ക ബാവ നേതൃത്വം നൽകും.
.jpg)