Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പുരസ്കാരം ഏറ്റുവാങ്ങാൻ ശ്രീദേവി ഉണ്ടായിരുന്നെങ്കിൽ...

text_fields
bookmark_border
പുരസ്കാരം ഏറ്റുവാങ്ങാൻ ശ്രീദേവി ഉണ്ടായിരുന്നെങ്കിൽ...
cancel

ന്യൂഡൽഹി: മോം എന്ന ചിത്രത്തിലൂടെ മികച്ച നടിയായി തെരഞ്ഞെടുക്കപ്പെട്ട ശ്രീദേവിയെ സ്മരിച്ച് ഭർത്താവ് ബോണി കപൂർ.  ദേശീയ പുരസ്കാരം ഏറ്റുവാങ്ങാൻ ശ്രീദേവി ഇവിടെയുണ്ടായിരുന്നുവെങ്കിലെന്ന് ആഗ്രഹിച്ചു പോകുന്നുവെന്ന് അദ്ദേഹം പ്രതികരിച്ചു. 

ശ്രീദേവിയുടെ ആദ്യ ദേശീയ പുരസ്കാരമാണിത്. വളരെ വികാരാധീനാണ്. ഇത് ഞങ്ങള്‍ക്ക് വളരെ പ്രത്യേകതയുള്ള നിമിഷങ്ങളാണ്. അവര്‍ വെറുമൊരു മികച്ച നടി മാത്രമല്ല, മികച്ച ഒരു ഭാര്യയും അമ്മയും കൂടിയാണ്. അവരുടെ ജീവിതവും അതിന്‍റെ നേട്ടങ്ങളും ആഘോഷിക്കാനുള്ള സമയമാണിത്. അവരിപ്പോള്‍ ഞങ്ങളുടെ കൂടെയില്ല. പക്ഷെ പൈതൃകം അതെന്നും നിലനില്‍ക്കും. 

സര്‍ക്കാരിനോടും ജൂറി അംഗങ്ങളോടും ഈ ആദരവിന് നന്ദി ഞങ്ങള്‍ അറിയിക്കുന്നു. ആശംസകളറിയിച്ച എല്ലാ സുഹൃത്തുക്കളോടും ശ്രീദേവിയുടെ ആരാധകരോടും ഞങ്ങള്‍ ഈയവസരത്തില്‍ നന്ദിയറിയിക്കുന്നുവെന്നും ബോണി കൂട്ടിച്ചേർത്തു. 
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Boney Kapoor, daughter Janhvi on Sridevi’s National Award: Wish she was here-Movie News
Next Story