Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സോനം കപൂർ-ആനന്ദ് അഹൂജ വിവാഹം മെയ് എട്ടിന്

text_fields
bookmark_border

മുംബൈ: ബോളിവുഡ് താരസുന്ദരി സോനം കപൂറും മുബൈ ആസ്ഥാനമായ ബിസിനസുകാരൻ ആനന്ദ് അഹൂജയും തമ്മിലുള്ള വിവാഹം മെയ് എട്ടിന്. വിവാഹ ചടങ്ങുകൾ മുംബൈയിൽ വെച്ചായിരിക്കും ഇരുവരുടെയും കുടുംബാംഗങ്ങൾ സം‍യുക്ത പത്രകുറിപ്പിലൂടെ അറിയിച്ചു. 

ഭാനെ എന്ന ബ്രാൻഡിൽ മുംബൈ ആസ്ഥാനമായി വസ്ത്ര നിർമാണ സ്ഥാപനം നടത്തുകയാണ് ആനന്ദ് അഹൂജ. വധു വരന്മാർക്ക് എല്ലാവരുടെയും അനുഗ്രഹം ഉണ്ടാകണമെന്ന് കുടുംബാംഗങ്ങൾ അഭ്യർഥിച്ചു. 

ബോളിവുഡ് താരം അനിൽ കപൂറിന്‍റെയും സുനിതയുടെയും മകളാണ് 32കാരിയായ സോനം. വിവാഹത്തിനുള്ള നൃത്ത-സംഗീത പരിപാടിയുടെ ഒരുക്കങ്ങൾ അനിൽ കപൂറിന്‍റെ വസതിയിൽ പുരോഗമിക്കുകയാണ്. സോനം അഭിനയിച്ച ഹിറ്റ് ചിത്രങ്ങളായ വീരേ ദി വെഡിങ്, കുബ് സൂറത്ത് എന്നിവയുടെ ഗാനങ്ങൾക്ക് വധു ചുവടു വെക്കും. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Bollywood actress Sonam Kapoor is all set to marry businessman AnandAhuja on May 8 -Movies News
Next Story