ബോളിവുഡ് നടന്‍ നരേന്ദ്ര ഝാ അന്തരിച്ചു

12:07 PM
14/03/2018
narendra jha

മുംബൈ: ബോളിവുഡ് നടന്‍ നരേന്ദ്ര ഝാ (55)  അന്തരിച്ചു. ബുധനാഴ്ച രാവിലെ ഹൃദയാഘാതത്തെ തുടര്‍ന്നാണ് അന്ത്യം. ബിഹാറിലെ മധുബാനയില്‍ ജനിച്ച ഝാ മിനി സ്‌ക്രീനിലൂടെയാണ് ആദ്യം അഭിനയ രംഗത്തെത്തുന്നത്. പിന്നീട് ഇഖ്ബാല്‍ ഖാന്‍ സംവിധാനം ചെയ്ത ഫാദര്‍, ദ ടെയില്‍ ഓഫ്‌ ലൗ എന്ന ചിത്രത്തിലൂടെ സിനിമയിലെത്തി. റയീസ്, ഹൈദര്‍, കാബില്‍, മോഹന്‍ജൊദാരോ, ഫോഴ്‌സ് 2 എന്നിവയാണ് ഝാ വേഷമിട്ട പ്രധാനചിത്രങ്ങള്‍.പങ്കജ് താക്കൂറാണ് ഢായുടെ ഭാര്യ.

Loading...
COMMENTS