ശ്രീനിവാസെൻറ വീടിനു നേരെ കരി ഒായിൽ പ്രയോഗം
text_fieldsകൂത്തുപറമ്പ്: നടന് ശ്രീനിവാസെൻറ വീടിന് നേരെ കരിഓയില്‍ ആക്രമണം. കൂത്തുപറമ്പിനടുത്ത് പൂക്കോടുള്ള വീടിന് മേലാണ് അജ്ഞാതര്‍ കരിഓയില്‍ ഒഴിച്ചത്. കഴിഞ്ഞ രാത്രി വൈകിയാണ് സംഭവം എന്ന് കരുതുന്നു.വീടിെൻറ ചുമരിലും ഗെയിറ്റിലും കരിഓയില്‍ ഒഴിച്ചിട്ടുണ്ട്. ദിലീപിനെ അനുകൂലിച്ച് നടത്തിയ പ്രസ്താവനയാണ് കരിഒായിൽ പ്രയോഗത്തിന് പിന്നിലെന്ന് കരുതുന്നു.
നടിയെ ആക്രമിച്ച കേസിൽ അറസ്റ്റിലായ ദിലീപിെൻറ നിരപരാധിത്വം കാലം തെളിയിക്കുമെന്ന് അദ്ദേഹം പറഞ്ഞിരുന്നു. ദിലീപ് ഇങ്ങനെയൊരു മണ്ടത്തരം കാണിക്കുമെന്ന് കരുതുന്നില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു. അതിൽ പ്രതിഷേധിക്കാണ് കരിഒായിൽ പ്രയോഗം എന്നാണ് കരുതുന്നത്. എന്നാൽ, ഏതെങ്കിലും പെയ്ൻറ് പണിക്കാർ ഒഴിച്ചതായിരിക്കുമെന്ന് ശ്രീനിവാസൻ പരിഹസിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
