Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

നടിയെ ആക്രമിച്ച കേസിൽ സുനിയുടെ രണ്ട് സഹതടവുകാർ അറസ്​റ്റിൽ

text_fields
bookmark_border
നടിയെ ആക്രമിച്ച കേസിൽ സുനിയുടെ രണ്ട് സഹതടവുകാർ അറസ്​റ്റിൽ
cancel

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ പൾസർ സുനിയുടെ രണ്ട് സഹതടവുകാർ അറസ്​റ്റിൽ. വിഷ്​ണു, സനൽ എന്നിവരാണ്​ അറസ്​റ്റിലായത്​. സുനിൽ കുമാറി​​​​െൻറ സഹ തടവുകാരായിരുന്നു ഇരുവരും.  മാർച്ച്​ അവസാനത്തോടു കൂടിയാണ്​ ഇരുവരും ജയിലിൽ നിന്ന്​ ഇറങ്ങിയത്​. സുനിൽ കുമാർ പറഞ്ഞിട്ടാണ്​ ദിലീപിനോട് പണം ആവശ്യപ്പെട്ടതെന്നാണ്​ ഇവർ ​െപാലീസിന്​ ​െമാഴി നൽകിയത്​. 

സുനിൽ കുമാറി​​​​െൻറ കൈവശം പണമുണ്ടായിരുന്നില്ല. കേസുനടത്താൻ പണം വേണ്ടതിനാൽ ദിലീപിനോട്​ പണം വാങ്ങണമെന്ന്​ ആവശ്യപ്പെട്ടു. പണം ലഭിച്ചാൽ വിഹിതം നൽകാ​െമന്നും സുനിൽ കുമാർ അറിയിച്ചതായി ഇവർ ​െമാഴി നൽകി.സുനിൽ കുമാറി​​​​െൻറ കത്ത്​ ദിലീപി​െനത്തിക്കാൻ മുൻകൈ​െയടുത്തതും വിഷ്​ണുവാണ്​. 

ദിലീപി​​​​െൻറ പരാതി പ്രകാരമുള്ള കേസിലല്ല ഇവ​െര കോടതിയിൽ ഹാജരാക്കിയത്​. നടിയെ അക്രമിച്ച കേസി​​​​െൻറ ഭാഗമായാണ്​ ഇവരെ ഹാജരാക്കിയത്​. കോടതി ഇരുവരെയും റിമാൻഡ്​ ​െചയ്​തു. 

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - black mail gainst dileep: 2 are in arrest
Next Story