Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_rightടീമേ ഈ സപ്പോർട്ട്...

ടീമേ ഈ സപ്പോർട്ട് മറക്കില്ല; കഴിഞ്ഞ ദിവസം അത്രക്ക് വിഷമം വന്നു -ബിനീഷ്

text_fields
bookmark_border
Bineesh Bastin Facebook Live
cancel

അനിൽ രാധാകൃഷ്ണമേനോനുമായി നടന്ന വിവാദത്തിൽ വിശദീകരണവുമായി നടൻ ബിനീഷ് ബാസ്റ്റിൻ. ഫേസ്ബുക്ക് ലൈവിലൂടെയാണ് അദ്ദേഹം വീണ്ടും തന്‍റെ അഭിപ്രായങ്ങൾ തുറന്നുപറഞ്ഞത്.

അനിൽ രാധാകൃഷ്ണമേനോനുമൊത്ത് താൻ സൗഹൃദം പങ്കിടുന്ന വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. അത് നാല് മാസം മുമ്പുള്ളതാണ്. എന്തുകൊണ്ടാണ് അദ്ദേഹം ഇന്നലെ എന്നോട് അങ്ങനെ പെരുമാറിയത്. പാലക്കാട് സംഭവിച്ച കാര്യത്തെക്കുറിച്ചാണ് പറയുന്നത്. ഞാനൊരിക്കലും അദ്ദേഹത്തെ ബുദ്ധിമുട്ടിക്കാൻ പറയുന്നതല്ല. ജീവിതത്തിൽ ഏറ്റവും വലിയ വിഷമം തോന്നിയ സംഭവങ്ങളാണ് കഴിഞ്ഞദിവസം ഉണ്ടായത്. അതിനാൽ തന്നെ ഇന്നലെ താൻ ഉറങ്ങിയിട്ടില്ല -ബിനീഷ് പറഞ്ഞു.



പാലക്കാട് മെഡിക്കല്‍ കോളേജിലെ കോളേജ് ഡേക്ക് അതിഥിയായെത്തിയ നടന്‍ ബിനീഷ് ബാസ്റ്റിനൊപ്പം വേദി പങ്കിടാന്‍ കഴിയില്ലെന്ന് കോളേജ് മാസിക പ്രകാശനം ചെയ്യാനെത്തിയ സംവിധായകന്‍ അനില്‍ രാധാകൃഷ്ണ മേനോന്‍ പറഞ്ഞതാണ് വിവാദമായത്. തന്‍റെ സിനിമയില്‍ അവസരം ചോദിച്ച് നടക്കുന്ന ഒരു മൂന്നാംകിട നടനൊപ്പം വേദി പങ്കിടാനാകില്ലെന്ന് സംവിധായകന്‍ പറഞ്ഞുവെന്നും അതിനാൽ പരിപാടി കഴിഞ്ഞ് വന്നാല്‍ മതിയെന്ന് കോളേജ് അധികൃതര്‍ ആവശ്യപ്പെട്ടതായി ബിനീഷ് വെളിപ്പെടുത്തി. ഇതിൽ പ്രതിഷേധിച്ച് ബിനീഷ് വേദിയിലേക്ക് പോയി കുത്തിയിരുന്ന് പ്രതിഷേധിച്ചു. ശേഷം ബിനീഷ് നടത്തിയ പ്രസംഗത്തിന് വലിയ കരഘോഷമാണ് വിദ്യാര്‍ഥികളില്‍ നിന്നും ലഭിച്ചത്. പിന്നാലെ സമൂഹ മാധ്യമത്തിലും ബിനീഷ് അനുകൂലമായാണ് ആളുകൾ പ്രതികരിക്കുന്നത്.

ബിനീഷ്​ പരാതിപ്പെട്ടാൽ നടപടി–മന്ത്രി

തി​രു​വ​ന​ന്ത​പു​രം: വേ​ദി പ​ങ്കി​ട​ൽ വി​ഷ​യ​ത്തി​ൽ ബി​നീ​ഷ്​ ബാ​സ്​​റ്റി​ന്​ എ​ന്തെ​ങ്കി​ലും വി​ഷ​മ​മു​ണ്ടെ​ന്ന്​ അ​റി​യി​ച്ചാ​ൽ ഉ​ചി​ത​മാ​യ ന​ട​പ​ടി സ​ർ​ക്കാ​ർ സ്വീ​ക​രി​ക്കു​മെ​ന്ന്​ മ​ന്ത്രി എ.​കെ. ബാ​ല​ൻ. ബാ​സ്​​റ്റി​നും അ​നി​ൽ രാ​ധാ​കൃ​ഷ്​​ണ മേ​നോ​നും ത​മ്മി​ലു​ണ്ടാ​യ പ്ര​ശ്​​ന​ത്തെ ജാ​തീ​യ​മാ​യി ചി​ത്രീ​ക​രി​ച്ച്​ മോ​ശ​മാ​ക്ക​രു​തെ​ന്നാ​ണ്​ ത​​െൻറ അ​ഭി​​പ്രാ​യ​മെ​ന്നും അ​ദ്ദേ​ഹം വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ വ്യ​ക്ത​മാ​ക്കി.

വേ​ദി പ​ങ്കി​ട​ൽ വി​ഷ​യ​ത്തി​ൽ ബാ​സ്​​റ്റി​നോ​ട്​ മാ​പ്പു​പ​റ​ഞ്ഞ്​ അ​നി​ൽ രാ​ധാ​കൃ​ഷ്​​ണ മേ​നോ​ൻ സ​ന്ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്. ത​​െൻറ വാ​ക്കു​ക​ളെ മ​റ്റൊ​രു ത​ര​ത്തി​ൽ ചി​ത്രീ​ക​രി​ക്ക​രു​തെ​ന്നും അ​ദ്ദേ​ഹം ബാ​സ്​​റ്റി​നെ അ​റി​യി​ച്ചി​ട്ടു​ണ്ട്. ഇ​ത്​ ഏ​റ​ക്കു​റെ ബാ​സ്​​റ്റി​നും അം​ഗീ​ക​രി​ച്ച​താ​യാ​ണ്​ മ​ന​സ്സി​ലാ​ക്കു​ന്ന​തെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:anil radhakrishnan menonmalayalam newsmovie newsBineesh Bastin
News Summary - Bineesh Bastin Facebook Live-Movie News
Next Story