എന്‍റെ റെയ്ബാൻ ഗ്ലാസിലെങ്ങാനും നീ തൊട്ടാൽ: ഭദ്രന്‍റെ മറുപടി 

20:03 PM
10/09/2018
Bhadhran

മോഹൻലാൽ ചിത്രം സ്ഫടികത്തിന്‍റെ രണ്ടാം ഭാഗം ഒരുക്കുമെന്ന് സംവിധായകൻ ബിജു ജെ.കട്ടക്കൽ കഴിഞ്ഞദിവസം പ്രഖ്യാപിച്ചിരുന്നു. ഇതറിഞ്ഞ മോഹൻലാൽ ആരാധകർ സംവിധായകന് നേരെ പൊങ്കാലയുമായി എത്തിയിരുന്നു. ലാലേട്ടൻ അനശ്വരമാക്കിയ ആട് തോമയെ നശിപ്പിക്കരുതെന്ന് പറഞ്ഞ് ആരാധകർ രംഗത്തെത്തുകയുമുണ്ടായി.  

അതിനിടെ,  സംവിധായകനും തിരക്കഥാകൃത്തുമായ ഭദ്രനും രണ്ടാം ഭാഗം ഒരുക്കുന്നതിനെ പരിഹസിച്ച് രംഗത്തെത്തി.  സ്ഫടികം ഒന്നേയുള്ളു. അതു സംഭവിച്ചു കഴിഞ്ഞു മോനേ...ഇത് എന്‍റെ റെയ്ബാൻ ഗ്ലാസ്! അതിലെങ്ങാനും നീ തൊട്ടാൽ..' എന്നായിരുന്നു ഭദ്രന്‍റെ കമന്‍റ്. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം പ്രതികരിച്ചത്. 

'യുവേർസ് ലൗ വിംഗ് ലി' എന്ന ചിത്രമാണ് മുമ്പ് ബിജു ജെ കട്ടക്കൽ സംവിധാനം ചെയ്ത ചിത്രം.  മലയാളത്തിലെ തന്നെ ഒരു യുവ താരമാകും സ്ഫടികം 2 വിൽ അഭിനയിക്കുക. ആട് തോമയുടെ മകൻ ഇരുമ്പൻ സണ്ണിയുടെ കഥയാണ് പുതിയ ചിത്രത്തിലൂടെ പറയുകയെന്നും ബിജു പ്രതികരിച്ചിരുന്നു. 

Loading...
COMMENTS