ഊബർ ഡ്രൈവർ ഉപദ്രവിച്ചതായി ബംഗാളി നടി സ്വസ്​തികയുടെ പരാതി

12:13 PM
11/07/2019
Actress-Swastika-Dutta

​കൊൽക്കത്ത: ഊബർ ഡ്രൈവർ യാത്രക്കിടെ കൈയേറ്റത്തിന്​ ശ്രമിച്ച്​ കാറിൽ നിന്ന്​ ഇറക്കി വിട്ടതായി കാണിച്ച്​ ബംഗാളി ടെിലിവിഷൻ നടി സ്വസ്​തിക ദത്ത പൊലീസിൽ പരാതി നൽകി. നടിയുടെ പരാതിയെ തുടർന്ന്​ ജം​െഷദ്​ എന്ന ഡ്രൈവറെ പൊലീസ്​ അറസ്​റ്റ്​ ചെയ്​തു. ബുധനാഴ്​ചയാണ് കേസിനാസ്​പദമായ​ സംഭവം നടന്നത്​. ഡ്രൈവറുടെ ചിത്രവും ഫോൺ നമ്പറും വാഹനത്തിൻെറ നമ്പർ പ്ലേറ്റിൻെറ ചിത്രവുമടക്കം സ്വസ്​തിക ഫേസ്​ബുക്കിൽ കുറിപ്പിട്ടിരുന്നു.

താൻ വീട്ടിൽ നിന്ന്​ സ്​റ്റുഡിയോവിലേക്ക്​ ഊബർ ബുക്​ ചെയ്​തിട്ടുണ്ടായിരുന്നു. രാവിലെ 8.15ന്​ ജംഷെദ്​ എന്നയാൾ കാറുമായി വന്ന്​ തന്നെ കൂട്ടി. എന്നാൽ പെ​ട്ടെന്ന്​ പാതിവഴിയിൽ വെച്ച്​ അയാൾ യാത്ര റദ്ദാക്കി തന്നോട്​ കാറിൽ നിന്ന്​ ഇറങ്ങാൻ ആവശ്യപ്പെടുകയായിരുന്നുവെന്ന്​ സ്വസ്​തിക ഫേസ്​ബുക്കിൽ കുറിച്ചു. 

ഡ്രൈവറുടെ നിർദേശം അവഗണിച്ചതോടെ അയാൾ കാർ തിരിച്ച്​ അയാളുടെ പ്രദേശത്തേക്ക്​ തന്നെ കൊണ്ടുപോയി. തുടർന്ന്​ തന്നെ അപമാനിക്കാൻ തുടങ്ങി. അയാൾ കാറിൽ നിന്ന്​ ഇറങ്ങി താനിരുന്ന ഭാഗത്തെ ഡോർ തുറന്ന്​ തന്നെ പുറത്തേക്ക്​ വലിച്ചിട്ടു. സഹായമഭ്യർത്ഥിച്ചപ്പോൾ ഡ്രൈവർ തന്നെ ഭീഷണിപ്പെടുത്തുകയും മറ്റ്​ ആളുകളെ വിളിക്കുകയും ചെയ്​തു. താൻ അക്ഷരാർത്ഥത്തിൽ കാറിൽ നിന്ന്​ പുറത്തേക്കെറിയപ്പെട്ടുവെന്നും അപമാനിതയായെന്നും അവർ കുറിച്ചു.  

ഷൂട്ടിങ്ങിനെത്താൻ വൈകിയതിനാൽ തൻെറ യൂണിറ്റ്​ തന്നേയും കാത്തിരിക്കുകയായിരുന്നു. പിന്നീട്​ പിതാവിനെ വിളിച്ച്​ കാര്യം പറഞ്ഞു. ഉത്തർ പഞ്ചാനയിൽ ഇ.എം​ ബൈപ്പാസിലെ ദേവ്​ദാസ്​ റെസ്​റ്റോറൻറിന്​ മുന്നിൽ വെച്ച്​ ബുധനാഴ്​ച രാവിലെ 8.15നും 8.45നും മധ്യേ ആയിരുന്നു സംഭവമെന്ന്​ സ്വസ്​തി വ്യക്തമാക്കി. സംഭവത്തിൽ ആവശ്യമായ നിയമനടപടികൾ കൈക്കൊള്ളുമെന്നും അവർ പറഞ്ഞു. 

Loading...
COMMENTS