ബംഗാളി നടി ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ

15:18 PM
06/09/2018
payal

കൊൽക്കത്ത: ബംഗാളി സിനിമ-സീരിയൽ താരം പായൽ ചക്രബർത്തിയെ മരിച്ച നിലയിൽ കണ്ടെത്തി. കഴിഞ്ഞദിവസം വൈകി​േട്ടാടെ സിലുഗിരിയിലെ  ഹോട്ടൽ മുറിയിൽ ഇവരെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ആത്മഹത്യയാണെന്നാണ്​ പ്രാഥമിക നിഗമനം.

ചൊവ്വാഴ്​ചയാണ്​ ഇവർ ഹോട്ടലിൽ മുറിയെടുത്തത്​. ഹോട്ടൽ ജീവനക്കാർ നിരവധി തവണ വിളിച്ചിട്ടും മുറി തുറക്കാത്തതിനെ തുടർന്ന്​ കതക്​ പൊളിച്ച്​ അകത്തു കടന്നപ്പോഴാണ്​ മൃതദേഹം കണ്ടത്​.

പായൽ ചക്രബർത്തി ടെലിവിഷൻ പരമ്പരകളിലൂടെ പ്രശ്​സതയാണ്​. നിരവധി സിനിമകളിലും അഭിനയിച്ചു. അടുത്തിടെ വിവാഹമോചിതയായ പായലിന്​ ഒരു മകനുണ്ട്​.

Loading...
COMMENTS