Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_rightദിലീപിന്‍റെ...

ദിലീപിന്‍റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ചൊവ്വാഴ്ചത്തേക്ക് മാറ്റി

text_fields
bookmark_border
dileep actress attack
cancel

കൊച്ചി: യു​വ​ന​ടി​യെ ത​ട്ട​ി​ക്കൊ​ണ്ടു​പോ​യി ആ​ക്ര​മി​ച്ച കേ​സി​ൽ അ​റ​സ്​​റ്റി​ലാ​യ ന​ട​ൻ ദി​ലീ​പി​​​​​​െൻറ ജാ​മ്യ​ഹ​ര​ജി പരിഗണിക്കുന്നത് ഹൈകോടതി ചൊവ്വാഴ്ചത്തേക്ക് മാറ്റി.  ഡി.സി.പി ഇന്ന് ഹാജരായില്ല. സമയം നീട്ടി നല്‍കണമെന്ന പ്രൊസിക്യൂഷന്‍ വാദം അംഗീകരിച്ചാണ് കോടതി തീരുമാനം.

ആ​ദ്യ ജാ​മ്യ​ഹ​ര​ജി ത​ള്ളി​യ സാ​ഹ​ച​ര്യം ഇ​പ്പോ​ൾ നി​ല​നി​ൽ​ക്കു​ന്നി​ല്ലെ​ന്നും കൂ​ടു​ത​ൽ ത​ട​ങ്ക​ൽ ആ​വ​ശ്യ​മി​ല്ലെ​ന്നും ജാ​മ്യം അ​നു​വ​ദി​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടാ​ണ്​ ദി​ലീ​പ്​ വീ​ണ്ടും കോ​ട​തി​യെ സ​മീ​പി​ച്ചത്. അ​റ​സ്​​റ്റു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ ​സം​സ്​​ഥാ​ന പൊ​ലീ​സ്​ മേ​ധാ​വി​ക്കും സി​നി​മ​രം​ഗ​ത്തെ ചി​ല​ർ​ക്കും മാ​ധ്യ​മ​ങ്ങ​ൾ​ക്കു​മെ​തി​രെ ആ​രോ​പ​ണ​മു​ന്ന​യി​ച്ചാ​ണ്​ ദി​ലീ​പി​​​​​​െൻറ ഹ​ര​ജി. 

സി​നി​മ​രം​ഗ​ത്തെ ഒ​രു വി​ഭാ​ഗ​ത്തി​​​​​​െൻറ ഗൂ​ഢാ​ലോ​ച​ന​യെ​ത്തു​ട​ർ​ന്ന് കെ​ട്ടി​ച്ച​മ​ച്ച കേ​സാ​ണി​തെ​ന്ന്​ ഹ​ര​ജി​യി​ൽ പ​റ​യു​ന്നു. മാ​ധ്യ​മ​ങ്ങ​ളെ​യും പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രെ​യും രാ​ഷ്​​ട്രീ​യ നേ​താ​ക്ക​ളെ​യും സ്വാ​ധീ​നി​ക്കാ​ൻ ക​ഴി​വു​ള്ള ചി​ല​ർ മാ​സ​ങ്ങ​ളാ​യി ദു​രു​ദ്ദേ​ശ്യ​ത്തോ​ടെ വ്യാ​ജ​പ്ര​ചാ​ര​ണ​ങ്ങ​ൾ ന​ട​ത്തി​യാ​ണ്​ അ​റ​സ്​​റ്റി​ലേ​ക്കെ​ത്തി​ച്ച​ത്. 

കേ​സി​ലെ ഒ​ന്നാം പ്ര​തി പ​ൾ​സ​ർ സു​നി​യെ ഒ​രി​ക്ക​ലും കാ​ണു​ക​യോ സം​സാ​രി​ക്കു​ക​യോ ചെ​യ്തി​ട്ടി​ല്ല. നി​ർ​ണാ​യ​ക തെ​ളി​വാ​യ മൊ​ബൈ​ൽ ഫോ​ൺ ക​ണ്ടെ​ടു​ക്കാ​ൻ ക​ഴി​ഞ്ഞി​ട്ടി​ല്ലെ​ന്നും ഒ​ളി​വി​ൽ പോ​യ ഡ്രൈ​വ​ർ അ​പ്പു​ണ്ണി, പ​ൾ​സ​ർ സു​നി​യു​ടെ മു​ൻ അ​ഭി​ഭാ​ഷ​ക​ൻ പ്ര​തീ​ഷ് ചാ​ക്കോ എ​ന്നി​വ​രെ ചോ​ദ്യം ചെ​യ്യാ​നാ​യി​ല്ലെ​ന്നു​മു​ള്ള പ്രോ​സി​ക്യൂ​ഷ​​​​​​െൻറ വാ​ദം ക​ണ​ക്കി​ലെ​ടു​ത്താ​ണ് ആ​ദ്യ ജാ​മ്യ​ഹ​ര​ജി ത​ള്ളി​യ​ത്. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Bailhigh courtactress attackmalayalam newsmovie newsDileep Case
News Summary - Bail Application of Dileep Consider on 22 August - Movie News
Next Story