Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

1000 കോടിയുടെ കിലുക്കവുമായി ബാഹുബലി

text_fields
bookmark_border
1000 കോടിയുടെ കിലുക്കവുമായി ബാഹുബലി
cancel

 ഇന്ത്യൻ സിനിമയുടെ ചരിത്രത്തിൽ റെക്കോർഡുകൾ ഭേദിച്ച്​ മുന്നേറുകയാണ്​ ബാഹുബലി. ഇന്ത്യൻ സിനിമയിൽ ഏറ്റവുമധികം കളക്ഷൻ നേടിയ ചിത്രമെന്ന റെക്കോർഡാണ്​ ബാഹുബലിക്ക്​ ലഭിച്ചിരിക്കുന്നത്​. 1000 കോടി രൂപയാണ്​ റിലീസ്​ ചെയ്​ത്​ 10 ദിവസത്തിന്​ ശേഷം ബാഹുബലിയുടെ  കളക്ഷൻ. സിനിമയുടെ അണിയറ പ്രവർത്തകർ തന്നെയാണ്​ കളക്ഷൻ സംബന്ധിച്ച കണക്കുകൾ പുറത്ത്​ വിട്ടത്​.

2014ൽ പുറത്തിറങ്ങിയ പി.കെയായിരുന്നു  ഏറ്റവുമധികം കളക്ഷൻ നേടിയ ഇന്ത്യൻ ചിത്രം. 792 കോടി രൂപയായിരുന്നു പി.കെയുടെ കളക്ഷൻ റെക്കോർഡ്​.  ബാഹുബലിയുടെ വൻ വിജയം സംവിധായകൻ രാജമൗലിക്ക്​ സമർപ്പിക്കുന്നതായി നായകൻ പ്രഭാസ്​  ഫേസ്​ബുക്കിൽ കുറിച്ചു.

അതിവേഗത്തിൽ 100 കോടി ശേഖരിച്ച ചിത്രം ഏറ്റവും കൂടുതൽ തി​േയറ്റർ റിലീസ്​ എന്നിങ്ങനെ മറ്റ്​ നിരവധി  റെക്കോർഡുകളും ബാഹുബലി മറികടന്നിരുന്നു.

 

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - bahubali collect 1000 core from indian theaters
Next Story