1398 കർഷകരുടെ വായ്പകൾ ബച്ചൻ വീട്ടി
text_fieldsമുംബൈ: കടക്കെണിയിൽ കുടുങ്ങിയ ഉത്തർപ്രദേശിലെ കർഷകരുടെ വായ്പ തിരിച്ചടച്ച് ബോളിവുഡ് മെഗാസ്റ്റാർ അമിതാഭ് ബച്ചൻ അവർക്ക് കൺകണ്ട ദൈവമായി. 1398 കർഷകരുടെ 4.05 കോടി രൂപയാണ് ബച്ചൻ തിരിച്ചടച്ചത്. ഇക്കാര്യം തിങ്കളാഴ്ച രാത്രി ഏറെ വൈകി ട്വീറ്റിലൂടെയാണ് അദ്ദേഹം ആരാധകരെ അറിയിച്ചത്. തെൻറ ബ്ലോഗിലും ഇക്കാര്യം കുറിച്ചിട്ടുണ്ട്.
വാരാണസിയിൽനിന്ന് 70 കർഷകരെ മുംബൈയിൽ കൂടിക്കാണാൻ ഒരു ബോഗി അദ്ദേഹം ഏർപ്പാടാക്കിയിട്ടുണ്ട്. ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതിപ്രകാരം വായ്പ തിരിച്ചടച്ചതിെൻറ രേഖകൾ കർഷകർക്ക് ആ ചടങ്ങിൽ കൈമാറുമെന്ന് അദ്ദേഹം വെളിപ്പെടുത്തി.
മുമ്പ് 350 കർഷകരുടെ വായ്പ ബച്ചൻ തിരിച്ചടച്ചിരുന്നു. യുദ്ധത്തിനിടെ മരിച്ച മഹാരാഷ്ട്രയിൽനിന്നുള്ള 44 സൈനികരുടെ കുടുംബത്തെയും അദ്ദേഹം സഹായിച്ചിരുന്നു.
