കഥ, തിരക്കഥ, കാമറ, സംവിധാനം തമന്ന

11:46 AM
12/05/2019
director-tamanna
‘ലഞ്ച് ബ്രേക്കി​’െൻറ സംവിധായിക തമന്ന, അഭിനേത്രി തമയ, അസി. ഡയറക്ടർ കൃഷ്ണനന്ദൻ എന്നിവർ

തി​രു​വ​ന​ന്ത​പു​രം: കു​ട്ടി​ക​ളു​ടെ ര​ണ്ടാ​മ​ത് അ​ന്താ​രാ​ഷ്​​ട്ര ച​ല​ച്ചി​ത്ര​മേ​ള​യി​ലെ പ്ര​ധാ​ന താ​ര​ങ്ങ​ളി​ലൊ​രാ​ളാ​ണ് ത​മ​ന്ന. നി​റ​ഞ്ഞ സ​ദ​സ്സി​ന്​ മു​ന്നി​ല്‍ ത​​​െൻറ ആ​ദ്യ ചി​ത്ര​മാ​യ ‘ല​ഞ്ച് ബ്രേ​ക്ക്’ പ്ര​ദ​ര്‍ശി​പ്പി​ച്ച​തി​​െൻറ ആ​ഹ്ലാ​ദ​ത്തി​ലാ​ണ് ഈ ​ഏ​ഴാം ക്ലാ​സു​കാ​രി. കു​ട്ടി​ക​ളു​ടെ കേ​ര​ള അ​ന്താ​രാ​ഷ്​​ട്ര ച​ല​ച്ചി​ത്ര​മേ​ള​യി​ല്‍ മ​ത്സ​ര​വി​ഭാ​ഗ​ത്തി​ലാ​ണ് ല​ഞ്ച് ബ്രേ​ക്ക് തെ​ര​ഞ്ഞെ​ടു​ത്ത​ത്.

എ​ട്ടോ​ളം ച​ല​ച്ചി​ത്ര​മേ​ള​ക​ളി​ലേ​ക്ക്​ ഇ​തി​നോ​ട​കം ഈ ​ഹ്ര​സ്വ​ചി​ത്രം തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടി​ട്ടു​ണ്ട്. ത​മ​ന്ന ത​ന്നെ​യാ​ണ് തി​ര​ക്ക​ഥ​യും ഛായാ​ഗ്ര​ഹ​ണ​വും സം​വി​ധാ​ന​വും നി​ര്‍വ​ഹി​ച്ചി​രി​ക്കു​ന്ന​ത്.  

സി​നി​മ പാ​ഷ​നാ​യി തെ​ര​ഞ്ഞെ​ടു​ക്കാ​നു​ള്ള പ്ര​ചോ​ദ​നം ഫോ​ട്ടോ​ഗ്രാ​ഫ​റാ​യ പി​താ​വ്​ അ​രു​ണ്‍ സോ​ളാ​ണ്. അ​ദ്ദേ​ഹ​ത്തി​​െൻറ ക്യാ​മ​റ​യി​ലൂ​ടെ​യാ​ണ് ത​മ​ന്ന സി​നി​മ​യെ സ്‌​നേ​ഹി​ച്ച് തു​ട​ങ്ങി​യ​ത്. സ്‌​കൂ​ളി​ലെ മ​ത്സ​ര​ഭാ​ഗ​മാ​യി ചെ​യ്ത ല​ഞ്ച് ബ്രേ​ക്ക് ര​ണ്ടു മ​ണി​ക്കൂ​ര്‍ കൊ​ണ്ടാ​ണ് പൂ​ര്‍ത്തി​യാ​ക്കി​യ​ത്. ക്ലാ​സി​ലെ കൂ​ട്ടു​കാ​രെ ഉ​ള്‍ക്കൊ​ള്ളി​ച്ച് ചു​റ്റു​പാ​ടു​മു​ള്ള ര​സ​ക​ര​മാ​യ കാ​ഴ്ച​ക​ള്‍ മൊ​ബൈ​ല്‍ ഫോ​ണി​ലൂ​ടെ പ​ക​ർ​ത്തു​ക​യാ​യി​രു​ന്നു. ത​മ​ന്ന​യു​ടെ അ​നു​ജ​ത്തി നാ​ലാം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി​യാ​യ ത​ന്മ​യ​ക്കൊ​പ്പം അ​ധ്യാ​പി​ക​യും വി​ദ്യാ​ർ​ഥി​ക​ളു​മാ​ണ് പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ച്ച​ത്. 

സി​നി​മ ലോ​ക​ത്തി​ലേ​ക്കു​ള്ള ത​ങ്ങ​ളു​ടെ ചു​വ​ടു​വെ​പ്പാ​ണ് നാ​ല് മി​നി​റ്റ്‌ ദൈ​ര്‍ഘ്യ​മു​ള്ള ‘ല​ഞ്ച് ബ്രേ​ക്കി​ലൂ​ടെ’ ത​മ​ന്ന​യും കൂ​ട്ടു​കാ​രും ഉ​റ​പ്പു​വ​രു​ത്തി​യി​രി​ക്കു​ന്ന​ത്. 

Loading...
COMMENTS