Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_rightബാഹുബലി വധം അറിയാൻ...

ബാഹുബലി വധം അറിയാൻ തമിഴകം വൈകി

text_fields
bookmark_border
ബാഹുബലി വധം അറിയാൻ തമിഴകം വൈകി
cancel

ചെന്നൈ: കട്ടപ്പ എന്തിന്​ ബാഹുബലിയെ കൊന്നുവെന്ന്​ അറിയാൻ കാത്തിരുന്ന തമിഴകത്തിന്​ ആദ്യ നിമിഷങ്ങളിൽ നിരാശ. എസ്​.എസ്​. രാജമൗലിയു​െട ബ്രഹ്മാണ്ഡ ചിത്രം ബാഹുബലി -2െൻറ ആദ്യ പ്രദർശനം തമിഴ്​നാട്ടിൽ മുടങ്ങി. നിർമാതാവും വിതരണ കമ്പനിയും തമ്മിലുള്ള സാമ്പത്തിക പ്രശ്​നങ്ങളാണ്​ ബാഹുബലി ആരാധകരെ വിഷമിപ്പിച്ചത്​. 10​ മണിയോടെ പ്രശ്​നങ്ങൾ പരിഹരിച്ച്​ 11​ മണിയോടെ സംസ്​ഥാന​െത്ത 600 തിയറ്ററുകളിൽ ബാഹുബലിയുടെ രണ്ടാം ഭാഗം പ്രദർ​ശിപ്പിച്ചു.

തമിഴ്​നാട്ടിൽ തമിഴ്​ ഭാഷയി​ലുള്ള സിനിമയുടെ വിതരണ അവകാശം ​ ഏറ്റെടുത്ത കെ. പ്രൊഡക്​ഷൻസ്​,  സിനിമ നിർമാണ കമ്പനിയായ ആർക്ക മീഡിയ വർക്​സിന്​ 15 കോടി രൂപ നൽകാത്തതിനാൽ പ്രദർശന അനുമതിപത്രം ലഭിച്ചിരുന്നില്ല. കരിഞ്ചന്തയിലും മറ്റും  ടിക്കറ്റ്​ കൈക്കലാക്കിയവർ പുലർച്ച മുതൽ തിയറ്റർ പരിസരത്ത്​ കാത്തുനിന്നു. വിഷയം പ്രതിഷേധത്തിലേക്കും കൈയാങ്കളിയി​േലക്കും നീങ്ങിയതോടെ പലയിടത്തും പൊലീസ്​ ഇട​െപട്ട്​​ ടിക്കറ്റി​െൻറ പണം തിരി​െക നൽകി.

തമിഴ്​നാട്ടിൽ സിനിമയുടെ ഹിന്ദി പതിപ്പ്​ പ്രദർശനത്തിന്​ തടസ്സങ്ങളുണ്ടായില്ല. ​ നിരവധി പ്രതിബന്ധങ്ങൾ നേരിട്ടാണ്​ ബാഹുബലിയുടെ രണ്ടാംഭാഗം പ്രദർശനത്തിന്​ എത്തിയതെന്ന്​ സിനിമ പ്രവർത്തകർ പറഞ്ഞു. വിതരണക്കാരും പണം കടംനൽകിയ കമ്പനിയും തമ്മിലുള്ള തർക്കത്തെത്തുടർന്ന്​ സിനിമയുടെ റിലീസിങ്​ തടയണമെന്നാവശ്യപ്പെട്ട്​ കഴിഞ്ഞ ആഴ്​ച മദ്രാസ്​ ​ൈഹകോടതിയിൽ കേസ്​ വന്നിരുന്നെങ്കിലും തള്ളുകയായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:baahubali 2 the conclusion
News Summary - baahubali 2 the conclusion
Next Story