Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_rightകെ.ജി.എഫിന്​ ശേഷം...

കെ.ജി.എഫിന്​ ശേഷം അഞ്ചു ഭാഷകളിൽ ‘അവൻ ശ്രീമൻ നാരായണ’

text_fields
bookmark_border
കെ.ജി.എഫിന്​ ശേഷം അഞ്ചു ഭാഷകളിൽ ‘അവൻ ശ്രീമൻ നാരായണ’
cancel

ഹിറ്റ്​ ചിത്രം കെ.ജി.എഫിന്​ ശേഷം മറ്റൊരു കന്നഡ ചിത്രം കൂടി അഞ്ച്​ ഭാഷകളിൽ പുറത്തിറങ്ങുന്നു. യുവനടൻ രക്ഷിത്​ ഷെട്ടി നായകനാവുന്ന അവൻ ശ്രീമൻ നാരായണയാണ്​ അഞ്ച്​ ഭാഷകളിൽ പുറത്തിറങ്ങുന്നത്​. ചിത്രത്തി​​െൻറ ട്രെയിലർ അഞ്ച്​ ഭാഷകളിലും പുറത്തിറങ്ങി.

കന്നഡ, ഹിന്ദി, തെലുങ്കു, മലയാളം, തമിഴ്​ ഭാഷകളിലാണ്​ ചിത്രം പുറത്തിറങ്ങുന്നത്​. സചിൻ രവിയാണ്​ ചിത്രം സംവിധാനം ചെയ്യുന്നത്​. കോമഡി ആക്ഷൻ സ്വഭാവത്തിലുള്ള ചിത്രത്തിൽ ഒര​ു പൊലീസുകാരനായാണ്​ രക്ഷിത്​ ഷെട്ടിയെത്തുന്നത്​.

രക്ഷിത്​ ഷെട്ടിയെക്കൂടാതെ ഷാൻവി ശ്രീവാസ്​തവ, അച്യുത്​ കുമാർ, പ്രമോദ്​ ഷെട്ടി, ബാലാജി മനോഹർ എന്നിവരാണ്​ മറ്റ്​ താരങ്ങൾ. ഡിസംബർ 27ന്​ ചിത്രം തിയേറ്ററുകളിലെത്തും.

Show Full Article
TAGS:Avan sriramanarayana movies Telgu malayalam news 
Next Story