Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പ്രിയനന്ദനന് നേരെ ആക്രമണം; മുഖത്ത് ചാണക വെള്ളം ഒഴിച്ച് മർദിച്ചു

text_fields
bookmark_border
priyanandan
cancel
camera_alt??????????

തൃശൂർ: ശബരിമല വിഷയത്തിൽ വിവാദ ഫേസ്ബുക്ക് പോസ്റ്റിട്ട സംവിധായകൻ പ്രിയനന്ദനന് നേരെ ആക്രമണം. പ്രിയനന്ദനെ മർദ്ദ ിക്കുകയും വീടിനു മുന്നിൽ ചാണകവെള്ളം ഒഴിക്കുകയും ചെയ്തു. രാവിലെ ഒമ്പതിന് കടയിലേക്ക് പോകുമ്പോഴാണ് സംഭവം. ആർ.എസ്. എസ് പ്രവർത്തകരാണ് ആക്രമിച്ചതെന്നും കണ്ടാൽ അറിയാമെന്നും പ്രിയനന്ദനൻ പറഞ്ഞു.

സംഘ്പരിവാർ ഭീഷണിയെ തുടർന്ന് ഏതാനും ദിവസം പ്രിയനന്ദനന് പൊലിസ് സംരക്ഷണം ഏർപ്പെടുത്തിയിരുന്നു. വല്ലച്ചിറ ഗവ. ആശുപത്രിയിൽ ചികിത്സ തേടിയ അദ്ദേഹം സംഭവത്തിൽ പൊലിസിൽ പരാതി നൽകുമെന്ന് അറിയിച്ചു.

ദിവസങ്ങൾക്ക് മുമ്പ് ശബരിമല സ്ത്രീ പ്രവേശന വിഷയവുമായി ബന്ധപ്പെട്ട് പ്രിയനന്ദൻ ഫേസ്ബുക്കിൽ ഇട്ട വിവാദ പോസ്റ്റിൽ പ്രതിഷേധിച്ച് ബി.ജെ.പി പ്രവർത്തകർ മാർച്ച് നടത്തിയിരുന്നു. വലിയ വിമർശനവും സൈബർ ആക്രമണവും ഉണ്ടായതിനെത്തുടർന്ന് വിവാദ പോസ്റ്റ് പ്രിയനന്ദനൻ ഡിലീറ്റ് ചെയ്തിരുന്നു. പോസ്റ്റിലെ ഭാഷ ശരിയല്ലെന്ന് തോന്നിയതിനാൽ പോസ്റ്റ് പിൻവലിക്കുന്നുവെന്ന വിശദീകരണത്തോടെയാണ് പോസ്റ്റ് പിൻവലിച്ചത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Attack Against Priyanandan-Movie News
Next Story