വേറിട്ട റിലീസിനൊരുങ്ങി ആമീസ്​

10:40 AM
20/11/2019
aamis

നല്ല സിനിമകൾ കണ്ടാൽ ടിക്കറ്റിന്​ കൊടുത്ത കാശ്​ കുറഞ്ഞുപോയെന്ന്​ തോന്നാറുണ്ടോ...​? എന്തായാലും, സിനിമയുടെ മൂല്യമനുസരിച്ച്​ കാശ്​ കൊടുക്കാൻ പ്രേക്ഷകർക്ക്​​ അവസരം നൽകി, വേറി​ട്ടൊരു രീതി അവതരിപ്പിക്കുകയാണ്​ ദേശീയ അവാർഡ്​ ജേതാവായ അസമീസ്​ സംവിധായകൻ ഭാസ്​കർ ഹസാരികാസ്​.

അദ്ദേഹത്തി​​െൻറ പുതിയ സിനിമയായ ആമീസ്​ moviesaints.com എന്ന വെബ്​സൈറ്റിൽ​ നവംബർ 22നാണ്​ റിലീസ്​ ചെയ്യുക. നിശ്ചിത തുക നൽകി കാണാവുന്ന സിനിമ, ഇഷ്​ടപ്പെട്ടാൽ കൂടുതൽ പണം നൽകാം. ഇഷ്​​ടപ്പെട്ടില്ലെങ്കിൽ വെബ്​സൈറ്റിൽ തന്നെ വിമർശന കുറിപ്പെഴുതി നൽകിയ തുകയുടെ ഒരുഭാഗം തിരിച്ചുപിടിക്കാമെന്നും​ മൂവിസെയിൻറ്​സ്​ സി.ഇ.ഒ ഋഷിരാജ്​ പറഞ്ഞു.

ബീഫ്​ കഴിക്കുന്നതുമായി ബന്ധപ്പെട്ട്​ സമൂഹത്തിൽ നിലനിൽക്കുന്ന മുൻധാരണകളെ പ്രമേയമാക്കുന്ന സിനിമ, പ്രണയത്തി​​െൻറ പശ്ചാത്തലത്തിലാണ്​ വികസിക്കുന്നത്​.

Loading...
COMMENTS