കണ്ടിറങ്ങിയിട്ടും കഥാപാത്രങ്ങൾ പിന്തുടരുന്നു; പേരൻപിനെ കുറിച്ച് ആശ ശരത്

10:58 AM
29/01/2019

മമ്മൂട്ടി ചിത്രം പേരൻപിന്‍റെ പ്രീമിയർ ഷോ കണ്ടതിന് ശേഷം നിരവധി പേരാണ് ചിത്രത്തെ പ്രശംസിച്ച് രംഗത്തെത്തുന്നത്. കണ്ടിറങ്ങിയിട്ടും ചിത്രത്തിലെ ഓരോ കഥാപാത്രങ്ങളും മുഹൂർത്തങ്ങളും പിന്തുടരുന്ന അവസ്ഥയാണെന്ന് നടി ആശശരത് ഫേസ്ബുക്കിൽ കുറിച്ചു. 

മമ്മൂക്കയെ കുറിച്ച് പറയാൻ വാക്കുകളില്ല. തനിയാവർത്തനത്തിലും വാത്സല്യത്തിലുമൊക്കെ ണ്ണുനനയിപ്പിച്ച അദ്ദേഹത്തിന്‍റെ അഭിനയജീവിതത്തിലെ ഏറ്റവും മികച്ചകഥാപാത്രങ്ങളിൽ ഒന്നുതന്നെയെന്നു നിസംശയം പറയേണ്ടിയിരിക്കുന്നുവെന്നും ആശ ഫേസ്ബുക്കിൽ കുറിച്ചു. 


ഫേസ്ബുക്ക് കുറിപ്പ് 

'പേരൻപ്'....ഹൃദയസ്പർശിയും ആർദ്രവുമായ ഒരു അനുഭവമായിരുന്നു ഈ ചിത്രം...കണ്ടിറങ്ങിയിട്ടും ചിത്രത്തിലെ ഓരോ കഥാപാത്രങ്ങളും മുഹൂർത്തങ്ങളും പിന്തുടരുന്ന അവസ്ഥ.... മമ്മൂക്കയെ കുറിച്ച് പറയാൻ വാക്കുകളില്ല... തനിയാവർത്തത്തിലും വാത്സല്യത്തിലുമൊക്കെ നമ്മുടെ കണ്ണുനനയിപ്പിച്ച അദ്ദേഹത്തിന്‍റെ അഭിനയജീവിതത്തിലെ ഏറ്റവും മികച്ചകഥാപാത്രങ്ങളിൽ ഒന്നുതന്നെയെന്നു നിസംശയം പറയേണ്ടിയിരിക്കുന്നു..

അദ്ദേഹത്തിൽനിന്നും അതിഗംഭീരമായ കഥാപാത്രങ്ങൾ ഇനിയുമെത്രയോ വരാനിരിക്കുന്നു...മമ്മൂക്കയോടൊപ്പം 'പേരൻപ്' കാണാൻ സാധിച്ചത് വലിയൊരു സന്തോഷമായി കരുതുന്നു.. 'റാം' എന്ന സംവിധായകന്റെ അതിഗംഭീരമായ സംവിധാനവും 'പാപ്പാ' എന്ന കഥാപാത്രത്തെ അവതരിപ്പിച്ച സാധന, അഞ്ജലി അമീർ അങ്ങനെ ഓരോരുത്തരും ഈ ചിത്രത്തെ മികവുത്തതാക്കി...ജീവിതത്തിൽ നമ്മളോരോരുത്തരും എത്രമാത്രം ഭാഗ്യമുള്ളവരാണെന്നു ശാരീരിക -മാനസികവൈകല്യമുള്ള പാപ്പയും പാപ്പയുടെ അച്ഛനും അവരുടെ ജീവിതസങ്കീർണ്ണതകളിലൂടെ നമ്മുക്ക് കാണിച്ചുതരുന്നു....
 

Loading...
COMMENTS