സ്‌ക്രിപ്റ്റ് ഫോട്ടോസ്റ്റാറ്റ് എടുക്കുമ്പോള്‍ സൂക്ഷിക്കുക, ചോരാന്‍ സാധ്യത ഉണ്ട്; പരിഹാസവുമായി അരുൺ ഗോപി 

16:41 PM
06/12/2017
Arun-Gopy

നടിയെ അക്രമിച്ച കേസിൽ ദിലീപിനെതിരായ കുറ്റപത്രം കോടതി ഫയലിൽ സ്വീകരിച്ചതിന് പിന്നാലെ പരിഹാസവുമായി രാമലീലയുടെ സംവിധായകൻ അരുൺ ഗോപി. സ്‌ക്രിപ്‌റ്റൊക്കെ ഫോട്ടോസ്റ്റാറ്റ് എടുക്കുമ്പോള്‍ സൂക്ഷിക്കുക, ചോരാന്‍ സാധ്യത ഉണ്ടെന്നാണ് അരുൺ ഗോപിയുടെ ഫേസ്ബുക് പോസ്റ്റ്. ദിലീപിനെതിരേയുള്ള കുറ്റപത്രം ഫയലില്‍ സ്വീകരിക്കുന്നതിന് മുമ്പ് മാധ്യമങ്ങള്‍ക്ക് അതിന്‍റെ പകര്‍പ്പ് ലഭിച്ചിരുന്നു. ഈ നടപടിയെ പരിഹസിച്ചാണ് അരുൺ ഗോപി സോഷ്യൽ മീഡിയയിലൂടെ രംഗത്തെത്തിയത്. 

Arun-Gopy-FB

കുറ്റപത്രത്തിലെ വിവരങ്ങൾ പൊലീസ് ചോർത്തിയെന്ന ആരോപണവുമായി നടൻ ദിലീപ് അങ്കമാലി മജിസ്ട്രേറ്റ് കോടതിയെ സമീപിച്ചിരുന്നു. കുറ്റപത്രം കോടതിയിൽ എത്തുന്നതിനു മുമ്പ് മാധ്യമങ്ങൾക്കു ചോർത്തി നൽകിയതിൽ ഗൂഢാലോചനയുണ്ടെന്നാണ് ദിലീപ് ആരോപിച്ചത്.  
 
ന​ടി​യെ ഉ​പ​ദ്ര​വി​ച്ച് അ​പ​കീ​ര്‍ത്തി​ക​ര​മാ​യ ദൃ​ശ്യ​ങ്ങ​ള്‍ പ​ക​ര്‍ത്താ​ന്‍ ​ക്വ​ട്ടേ​ഷ​ന്‍ ന​ല്‍കി​യെ​ന്ന കേ​സി​ല്‍ ദി​ലീ​പി​നെ എ​ട്ടാം പ്ര​തി​യാ​ക്കി​യാ​ണ് ന​വം​ബ​ര്‍ 22ന് ​അ​നു​ബ​ന്ധ ​കു​റ്റ​പ​ത്രം സ​മ​ര്‍പ്പി​ച്ച​ത്. 1452 പേ​ജു​ള്ള കു​റ്റ​പ​ത്ര​ത്തി​ൽ 215 സാ​ക്ഷി​മൊ​ഴി​ക​ളും 18 രേ​ഖ​ക​ളു​മാ​ണു​ള്ള​ത്. കേ​സി​ലെ സാ​ക്ഷി​ക​ളി​ല്‍ 50 പേ​ര്‍ സി​നി​മാ ​രം​ഗ​ത്തു​ള്ള​വ​രാ​ണ്. സൂ​ക്ഷ്​​മ​ പ​രി​ശോ​ധ​ന​ക്കി​ടെ ക​െ​ണ്ട​ത്തി​യ സാ​ങ്കേ​തി​ക​പ്പി​ഴ​വു​ക​ള്‍ കോ​ട​തി​യു​ടെ നി​ര്‍ദേ​ശ​പ്ര​കാ​രം ഉ​ദ്യോ​ഗ​സ്ഥ​ര്‍ നേ​രി​ട്ട് ഹാ​ജ​രാ​യി തി​രു​ത്തി​യ ​ശേ​ഷ​മാ​ണ്​ കു​റ്റ​പ​ത്രം സ്വീ​ക​രി​ച്ച​ത്. 

COMMENTS