നോമ്പെടുക്കാറുണ്ടെന്ന് അനു സിതാര 

13:48 PM
17/05/2019
anu-sithara

റമദാൻ മാസത്തിൽ നോമ്പെടുക്കാറുണ്ടെന്ന് നടി അനു സിതാര. പിതാവ് അബ്ദുൽ സലാമിന്‍റെയും മാതാവ് രേണുകയുടെതും വിപ്ലവ കല്യാണമായിരുന്നു. ഞാൻ ജനിച്ച ശേഷമാണ് അമ്മവീട്ടുകാരുടെ പിണക്കം മാറിയതെന്നും താരം പറഞ്ഞു. ഒരു വനിതാ മാഗസിന് നൽകിയ അഭിമുഖത്തിലാണ് നടി കുടുംബ വിശേഷങ്ങൾ പങ്കുവെച്ചത്. 

പത്താംക്ലാസ് സർട്ടിഫിക്കറ്റിൽ ഞാൻ മുസ്‌ലിമാണ്. ഉമ്മ  നിസ്കരിക്കാനൊക്കെ പഠിപ്പിച്ചിട്ടുണ്ട്. നോമ്പും എടുക്കാറുണ്ട് –അനു സിതാര പറഞ്ഞു. 

Loading...
COMMENTS