Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_rightകാവ്യയെ അറസ്റ്റ്...

കാവ്യയെ അറസ്റ്റ് ചെയ്യില്ല; നാദിർഷയുടെ ഹരജി ഒക്​ടോബർ നാലിന്​

text_fields
bookmark_border
കാവ്യയെ അറസ്റ്റ് ചെയ്യില്ല; നാദിർഷയുടെ ഹരജി ഒക്​ടോബർ നാലിന്​
cancel

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ നടി കാവ്യാ മാധവ​​​​​െൻറ​ മുൻകൂർ ജാമ്യഹരജി ഹൈകോടതി തീർപ്പാക്കി. അറസ്​റ്റിന്​ സാധ്യതയില്ലാത്തതിനാൽ മുൻകൂർ ജാമ്യം ആവശ്യമി​െല്ലന്ന്​ കോടതി പറഞ്ഞു. ഹരജി പരിഗണിച്ചപ്പോൾ കാവ്യയെ അറസ്റ്റ് ചെയ്യില്ലെന്ന് പൊലീസ്​ കോടതിയെ അറിയിച്ചിരുന്നു.  സംവിധായകന്‍ നാദിര്‍ഷയുടെ മുന്‍കൂര്‍ ജാമ്യഹര്‍ജി ഒക്​ടോബർ നാലിന്​ പരിഗണിക്കാൻ മാറ്റി. 

കാവ്യ​െയയും നാദിർഷയെയും തല്‍ക്കാലം അറസ്റ്റ് ചെയ്യാന്‍ ഉദ്ദേശമില്ലെന്നാണ് പ്രൊസിക്യൂഷൻ കോടതിയെ അറിയിച്ചത്​. ഇരുവരും നിലവിൽ പ്രതികളല്ല. അതിനാൽ അറസ്​റ്റ്​ ​െചയ്യില്ല. പ്രൊസിക്യൂഷ​​​​​​െൻറ വാദം കണക്കിലെടുത്ത കോടതി അറസ്​റ്റ്​ ചെയ്യില്ലെങ്കിൽ മുൻകൂർ ജാമ്യം ആവശ്യമി​െല്ലന്ന് പറഞ്ഞ്​ ഹരജി തീര്‍പ്പാക്കുകയായിരുന്നു. 

കാവ്യയുമായി ബന്ധമുണ്ടെന്ന പള്‍സര്‍ സുനിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ അറസ്റ്റിന് സാധ്യതയുണ്ടെന്ന് കണ്ടാണ്‌ കാവ്യാമാധവന്‍ ഹൈകോടതിയില്‍ മുന്‍കൂര്‍ ജാമ്യഹര്‍ജി നല്‍കിയത്.

അതേസമയം, നാദിർഷയുടെ ജാമ്യഹർജി ഒക്​ടോബർ നാലിന്​ പരിഗണിക്കും. നാദിർഷയെ ചോദ്യം ചെയ്​തതി​​​​െൻറ വിശദാംശങ്ങൾ മുദ്രവെച്ച കവറിൽ കോടതിയിൽ സമർപ്പിക്കാൻ നേരത്തെ കോടതി ആവ​ശ്യപ്പെട്ടിരുന്നു. അതു പ്രകാര​ം പൊലീസ്​ ഇന്ന്​ കോടതിയിൽ റിപ്പോർട്ട്​ സമർപ്പിച്ചു. അതുകൂടി പരിഗണിച്ചായിരിക്കും ഹരജി തീർപ്പാക്കുക. 

കേസിലെ ഒന്നാംപ്രതി പള്‍സര്‍ സുനിയുടെ ജാമ്യഹര്‍ജി ഇന്ന് കോടതി തള്ളിയിരുന്നു. ദിലീപി​​​​െൻറ  ജാമ്യാപേക്ഷ നാളെയാണ് ഹൈകോടതി പരിഗണിക്കുക.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:actress attack casemalayalam newsmovie news
News Summary - Anticipatory Bail Of Kavya finished - Movie News
Next Story