കാവ്യയുെടയും നാദിർഷയുെടയും മുൻകൂർ ജാമ്യ ഹർജി ഇന്ന് പരിഗണിക്കും
text_fieldsകൊച്ചി: നടിയെ ആക്രമിച്ച കേസിൽ സംവിധായകൻ നാദിർഷയും നടി കാവ്യമാധവനും നൽകിയ മുൻകൂർ ജാമ്യ ഹർജി ഇന്ന് ഹൈകോടതി പരിഗണിക്കും. കേസുമായി ബന്ധപ്പെട്ട് അറസ്റ്റിന് സാധ്യതയുെണ്ടന്നും അത് തടയണമെന്നും ആവശ്യെപ്പട്ടാണ് ഇരുവരും ഹരജി നൽകിയത്.
നടിെയ ആക്രമിച്ച കേസിൽ അറസ്റ്റിലായ ദിലീപിെൻറ ഭാര്യ എന്നതിനാലാണ് തെന്ന പീഡിപ്പിക്കുന്നതെന്ന് കാവ്യ ജാമ്യ ഹരജിയിൽ ആരോപിച്ചിരുന്നു. ദിലീപിെനതിെരയും കെട്ടിച്ചമച്ച കേസാണെന്നും എന്നാൽ േകസിനെതിരെ മുന്നോട്ടു പോയാൽ തന്നെയും അറസ്റ്റ് ചെയ്യുമെന്ന് െപാലീസ് ഭീഷണിെപ്പടുത്തിയിട്ടുെണ്ടന്നും കാവ്യ ഹരജിയിൽ ആരോപിക്കുന്നു. കഴിഞ്ഞ ദിവസം സമർപ്പിച്ച ജാമ്യ ഹരജി ഇന്ന് പരിഗണിക്കാൻ മാറ്റുകയായിരുന്നു.
നടിെയ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് സംവിധായൻ നാദിർഷയെ പൊലീസ് ഇന്നലെ നാലര മണിക്കൂറോളം ചോദ്യം ചെയ്തിരുന്നു. ചോദ്യം െചയ്യലിനു ശേഷം താനും ദിലീപും നിരപരാധികളാണെന്ന് പറഞ്ഞ നാദിർഷ സുനിെയ അറിയില്ലെന്നും ആവർത്തിച്ചിരുന്നു. പൊലീസിെൻറ ഭാഗത്തു നിന്ന് അറസ്റ്റ് ഭീഷണിയിെല്ലന്നും നാദിർഷ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ചപ്പോൾ കോടതി ആവശ്യെപ്പട്ട പ്രകാരമാണ് ഇന്നലെ ചോദ്യംചെയ്യലിന് നാദിർഷ ഹാജരായത്. ഇന്ന് അദ്ദേഹത്തിെൻറ ജാമ്യാപേക്ഷയിൽ ഹൈകോടതി വിധി പറയും.
നടിെയ ആക്രമിച്ച കേസിെല മുഖ്യപ്രതി പൾസർ സുനിയുടെ ജാമ്യാപേക്ഷയും ഇന്ന് കോടതിക്ക് മുമ്പാെക പരിഗണനക്ക് വരുന്നുണ്ട്.
