Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

നടൻ മൻസൂർ അലി ഖാൻ ജയിലിൽ നിരാഹാര സമരത്തിൽ

text_fields
bookmark_border
Mansoor-ali-khan
cancel

ചെന്നൈ: കോടികൾ ചെലവഴിച്ച്​ തമിഴ്​നാട്​ സർക്കാർ നടപ്പാക്കുന്ന ചെന്നൈ- സേലം ഹരിത ഹൈവേ റോഡ്​ നിർമാണത്തിനെതിരെ പ്രതിഷേധിച്ചതി​​െൻറ പേരിൽ അറസ്​റ്റിലായ തമിഴ്​ സിനിമ നടൻ മൻസൂർ അലി ഖാൻ സേലം സെൻട്രൽ ജയിലിൽ നിരാഹാര സമരം തുടങ്ങി. മൻസൂർ അലി ഖാ​​െൻറ പ്രസംഗം ക്രമസമാധാനപ്രശ്​നങ്ങൾക്ക്​ കാരണമായതായി ആരോപിച്ചാണ്​ ജൂൺ 14ന്​ പൊലീസ്​ അറസ്​റ്റ്​ ചെയ്​തത്​.

ഇദ്ദേഹത്തോടൊപ്പം അറസ്​റ്റിലായ പരിസ്​ഥിതിപ്രവർത്തകനായ പിയൂഷ്​ മനുഷിന്​ സേലം ജില്ല കോടതി കഴിഞ്ഞ ദിവസം ഉപാധികളോടെ ജാമ്യം നൽകിയിരുന്നു. എന്നാൽ, മൻസൂർ അലി ഖാന്​ പ്രോസിക്യൂഷ​​െൻറ എതിർപ്പിനെ തുടർന്ന്​ കോടതി ജാമ്യം നിഷേധിച്ചു. ശനിയാഴ്​ച രാവിലെ മുതലാണ്​ ഖാൻ നിരാഹാര സമരം ആരംഭിച്ചത്​. 

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Anti Govt Protest: Actor Mansoor Ali Khan begins fast in prison -Movies News
Next Story