റിലീസിന് മുമ്പേ നാല് രാജ്യാന്തര പുരസ്കാരങ്ങളുമായി ആന്‍റ് ദ ഓസ്കാര്‍ ഗോസ് ടു

11:27 AM
11/06/2019

റിലീസിന് മുമ്പേ അവാര്‍ഡ് നേട്ടവുമായി സലിം അഹമ്മദ് ചിത്രം 'ആന്‍റ് ദ ഓസ്കാര്‍ ഗോസ് ടു'. രാജ്യാന്തര ചലചിത്രമേളയായ ആല്‍ബെര്‍ട്ട ഫിലിം ഫെസ്റ്റിവലില്‍ 4 പുരസ്കാരങ്ങളാണ് ചിത്രം സ്വന്തമാക്കിയത്. മികച്ച ചിത്രം, നടന്‍ സംവിധായകന്‍, സഹനടി തുടങ്ങിയ 4 പുരസ്കാരങ്ങളാണ് ചിത്രം നേടിയത്. 

ആദാമിന്‍റെ മകന്‍ അബു, കുഞ്ഞനന്തന്‍റെ കട, പത്തേമാരി എന്നീ സിനിമകള്‍ക്ക് ശേഷം സലിം അഹമ്മദ് സംവിധാനം ചെയ്ത ചിത്രമാണ് ആന്‍റ് ദി ഓസ്‌കാര്‍ ഗോസ് ടു. അനു സിത്താരയാണ് ടൊവിനോയുടെ നായികയായി എത്തുന്നത്. മലയാള ചലച്ചിത്രപ്രവര്‍ത്തകന് ഒഫിഷ്യല്‍ ഓസ്‌കര്‍ എന്‍ട്രി കിട്ടുന്നതാണ് ചിത്രത്തിന്‍റെ പ്രമേയം. 

സലിം കുമാര്‍, ശ്രീനിവാസന്‍, ലാല്‍, അപ്പാനി രവി എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍. മധു അമ്പാട്ടാണ് ആഛായാഗ്രഹണം. ശബ്ദസംവിധാനം റസൂല്‍ പൂക്കുട്ടി. ബിജിബാലിന്‍റെതാണ് സംഗീത സംവിധാനം. 
 

Loading...
COMMENTS