‘അമ്മ’ വിവാദം: സർക്കാർ ഇടപെടില്ലെന്ന് സിനിമ മന്ത്രി; ചർച്ചക്ക്​ തയാറെന്ന് മോഹൻലാൽ

07:26 AM
12/07/2018
ak-balan-mohan-lal

തിരുവനന്തപുരം: താരസംഘടനയായ ‘അമ്മ’യിലെ പ്രശ്​നങ്ങളിൽ സർക്കാർ  ഇടപെടില്ലെന്ന‌് സിനിമ-സാംസ‌്കാരിക മന്ത്രി എ.കെ. ബാലൻ. ‘അമ്മ’ പ്രസിഡൻറു കൂടിയായ നടൻ മോഹൻലാലുമായി ചർച്ചക്കു ശേഷം  മാധ്യമങ്ങളോട‌് സംസാരിക്കുകയായിരുന്നു മന്ത്രി. 

സംഘടനയിലെ ചില  തീരുമാനങ്ങൾക്കെതിരെ പൊതുജനവികാരം ഉണ്ടായിട്ടുണ്ട‌്. ഇത്​ പരിഹരിക്കാൻ ഭാരവാഹികൾ മുൻകൈയെടുക്കണം. ഏകപക്ഷീയ തീരുമാനമുണ്ടാകില്ലെന്നും ബന്ധപ്പെട്ടവരുമായി ചർച്ച ചെയ‌്ത‌് തീരുമാനിക്കുമെന്നും മോഹൻലാൽ ഉറപ്പ‌ു നൽകിയിട്ടുണ്ട‌്.  

അദ്ദേഹത്തി​​​​െൻറ വിദേശയാത്ര കഴിഞ്ഞ‌് ചർച്ചയുണ്ടാകും. ഡബ്ല്യു.സി.സിയുമായും ചർച്ച നടത്തുമെന്ന്​ ലാൽ അറിയിച്ചതായി മന്ത്രി പറഞ്ഞു. ബുധനാഴ‌്ച രാത്രി മന്ത്രിയുടെ ഒൗദ്യോഗിക  വസതിയിലെത്തിയാണ‌് മോഹൻലാൽ ചർച്ച നടത്തിയത്​.

Loading...
COMMENTS