Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_right'അമ്മ'...

'അമ്മ' പിരിച്ചുവിടണമെന്ന് ഗണേഷ് കുമാർ

text_fields
bookmark_border
അമ്മ പിരിച്ചുവിടണമെന്ന് ഗണേഷ് കുമാർ
cancel

തിരുവനന്തപുരം: താര സംഘടനയായ 'അമ്മ'യെ വിമർശിച്ച് നടനും എം.എൽ.എയുമായ കെ.ബി ഗണേഷ് കുമാർ. ‘അമ്മ’ പിരിച്ചുവിടണമെന്ന് ആവശ്യപ്പെട്ട് ഗണേഷ് കുമാർ പ്രസിഡന്‍റ് ഇന്നസെന്‍റിന് അയച്ച കത്ത് പുറത്തുവന്നു. നടി പീഡിപ്പിക്കപ്പെട്ടപ്പോൾ സംഘടന നിസംഗത പാലിച്ചു. പിച്ചിച്ചീന്തപ്പെട്ടത് സഹപ്രവർത്തകയുടെ ആത്മാഭിമാനമാണ്. അന്ന് ‘അമ്മ’യുടെ നേതൃത്വം തിരശീലക്ക് പിന്നിലൊളിച്ചുവെന്നും കത്തിൽ ഗണേഷ് കുറ്റപ്പെടുത്തുന്നു. 

കഴിഞ്ഞ ദിവസം ചേർന്ന ‘അമ്മ’യുടെ യോഗത്തിന് മുമ്പ് അയച്ച കത്താണ് പുറത്തുവന്നത്. ദിലീപിനെ വേട്ടയാടിയപ്പോഴും അമ്മയുടെ സമീപനം ശരിയായില്ല. നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ സിനിമ ലോകത്ത് മാത്രമല്ല പൊതുസമൂഹത്തിലും ചർച്ചയായതാണ്. താൻ ആവശ്യപ്പെട്ടിട്ടും ഈ വിഷയങ്ങളിൽ ഇന്നസെന്‍റ് ഇടപെട്ടില്ലെന്നും അദ്ദേഹം കത്തിൽ ആരോപിക്കുന്നു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalamkerala newsammakb ganesh kumaractress attackactress attack caseAmma Meetingletterganesh letter
News Summary - Amma should dismiss, Ganesh attacks ,letter
Next Story