Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_rightയോഗം വിളിച്ചു...

യോഗം വിളിച്ചു ചേർക്കാം; നടിമാരുടെ കത്തിന് അമ്മയുടെ മറുപടി 

text_fields
bookmark_border
AMMA
cancel

കൊച്ചി: ദിലീപിനെ തിരിച്ചെടുത്ത വിഷയത്തെ കുറിച്ച് ചർച്ച ചെയ്യാൻ അടിയന്തര യോഗം വിളിച്ചു ചേർക്കാമെന്ന് താര സംഘടനയായ അമ്മ. ഇക്കാര്യം ചൂണ്ടിക്കാട്ടി അമ്മ ജനറൽ സെക്രട്ടറി ഇടവേള ബാബു നടിമാർക്ക് കത്തയച്ചു. നടിമാരായ രേവതി, പത്മപ്രിയ, പാർവതി എന്നിവർക്കാണ് ഇടവേള ബാബു കത്തയച്ചത്. നേരത്തെ അടിയന്തര യോഗം വിളിക്കണമെന്ന് ആവശ്യപ്പെട്ട് രേവതി, പത്മപ്രിയ, പാർവതി എന്നിവർ അമ്മക്ക് കത്തയച്ചിരുന്നു. 

കേരളത്തിന് പുറത്തുള്ള തങ്ങളുടെ സൗകര്യം കൂടി കണക്കിലെടുത്ത് ജൂലൈ 13,14 തീയതികളിൽ യോഗം വിളിച്ചു ചേർക്കണമെന്ന് ആവശ്യപ്പെട്ടാണ് നടിമാർ കത്തയച്ചത്. കഴിഞ്ഞ യോഗത്തിന്‍റെ അജണ്ടയിലുള്‍പ്പെടുത്താതെയും അംഗങ്ങളുമായി വേണ്ടത്ര കൂടിയാലോചിക്കാതെയുമാണ് നടിയെ ആക്രമിച്ച കേസില്‍ ആരോപണവിധേയനായതിനെ തുടര്‍ന്ന് പുറത്താക്കിയ അംഗത്തെ തിരിച്ചെടുത്തത്. കേസില്‍ കുറ്റാരോപിതനായ വ്യക്തിയെ സംഘടനയില്‍ തിരിച്ചെടുക്കാനുള്ള തീരുമാനം ആക്രമണത്തെ അതിജീവിച്ച അംഗത്തിന് പരിപൂര്‍ണ്ണ പിന്തുണ നല്‍കുമെന്ന അമ്മയുടെ മുന്‍ നിലപാടിന് വിരുദ്ധമാണെന്നും കത്തിൽ പറഞ്ഞിരുന്നു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ammaparvathymalayalam newsmovie newsIdavela Babuamma controversy
News Summary - Amma Replies to Revathy and Team-Movie News
Next Story