ഇ​​ന്ത്യ​​ക്കാ​​ർ​​ക്ക് ബ​​ച്ച​​നെ ക​​ണ്ടാ​​ൽ മ​​തി​​യാ​​വി​​ല്ല

12:46 PM
03/12/2019
amitabh-bachan

ട്രെ​​യി​​നും വി​​മാ​​ന​​വും ക​​പ്പ​​ലു​​മെ​​ല്ലാം പോ​​ലെ​​യാ​​ണ്​ ഇ​​ന്ത്യ​​ക്കാ​​ർ​​ക്ക്​ ബ​​ച്ച​​ൻ. ക​​ണ്ടാ​​ൽ മ​​തി​​യാ​​വി​​ല്ല. ഓ​​രോ കാ​​ഴ്​​​ച​​യും പു​​ത്ത​​ൻ കൗ​​തു​​കം. അ​​ങ്ങ​​നെ​​യി​​രി​​ക്കെ ത​െ​ൻ​റ ഏ​​റ്റ​​വും പു​​തി​​യ ചി​​ത്രം സ​​മൂ​​ഹ​​മാ​​ധ്യ​​മ​​ത്തി​​ൽ പ​​ങ്കു​​വെ​​ച്ചി​​രി​​ക്കു​​ക​​യാ​​ണ്​ ഇ​​ന്ത്യ​​ൻ വെ​​ള്ളി​​ത്തി​​ര​​യി​​ലെ സൂ​​പ്പ​​ർ ഡ്യൂ​​പ്പ​​ർ മെ​​ഗാ​​സ്​​​റ്റാ​​ർ. ഹി​​മാ​​ച​​ൽ പ്ര​​ദേ​​ശി​​ലെ മ​​ണാ​​ലി​​യി​​ൽ​​നി​​ന്നാ​​ണ്​ കാ​​ഴ്​​​ച.

മൈ​​ന​​സ്​ മൂ​​ന്ന്​ ഡി​​ഗ്രി ത​​ണു​​പ്പ്. അ​​താ​​ണ്​ ചി​​ത്ര​​ത്തി​െ​ൻ​റ പ​​ശ്ചാ​​ത്ത​​ലം. ‘ത​​ണു​​പ്പ്​ കു​​ത്തി​​ക്ക​​യ​​റു​​ന്നു’ എ​​ന്നാ​​ണ്​​ അ​​ടി​​ക്കു​​റി​​പ്പ്. അ​​തി​​നാ​​ൽ, ത​​ണു​​പ്പി​​നെ പു​​റ​​ത്തു നി​​ർ​​ത്താ​​നാ​​വ​​ശ്യ​​മാ​​യ​​തെ​​ല്ലാം ബ​​ച്ച​​ൻ അ​​ണി​​ഞ്ഞി​​ട്ടു​​ണ്ട്. ടി​​ൻ​​റ​​ഡ്​ സ​​ൺ​​ഗ്ലാ​​സ്, ചു​​വ​​ന്ന​ ചെ​​ക്ക്​ ഷ​​ർ​​ട്ട്, ക​​റു​​ത്ത ജാ​​ക്ക​​റ്റ്...​​എ​​ല്ലാം ചേ​​രു​േ​​മ്പാ​​ൾ സി​​നി​​മ​​ക്ക്​ പു​​റ​​ത്ത്​  മ​​റ്റൊ​​രു അ​​മി​​താ​​ഭ്​ അ​​വ​​താ​​രം.

ട്വി​​റ്റ​​റി​​ലും ഇ​​ൻ​​സ്​​​റ്റ​​ഗ്രാ​​മി​​ലും ചി​​ത്രം ക​​ണ്ട്​ ആ​​ദ്യം പ്ര​​തി​​ക​​രി​​ച്ച​​ത്​ ബ​​ച്ച​െ​ൻ​റ പ്രി​​യ മ​​ക​​ൾ ശ്വേ​​ത. ‘ഡാ​​ഡി കൂ​​ൾ’ എ​​ന്നാ​​യി​​രു​​ന്നു കമൻറ്​. തു​​ട​​ർ​​ന്ന്​ മ​​റ്റൊ​​രു ചി​​ത്രം​​കൂ​​ടി ബ​​ച്ച​​ൻ പ​​ങ്കു​​വെ​​ച്ചു. അ​​തി​​ൽ ന​​ട​​ൻ ര​​ൺ​​ബീ​​ർ ക​​പൂ​​റി​​നെ​​യും കാ​​ണാം.  ‘ബ്ര​​ഹ്​​​മാ​​സ്​​​ത്ര’ എ​​ന്ന ചി​​ത്ര​​ത്തി​െ​ൻ​റ ഷൂ​​ട്ടി​​ങ്​ ലൊ​​ക്കേ​​ഷ​​നി​​ൽ​​നി​​ന്നാ​​ണ്​ ബ​​ച്ച​​ൻ പു​​തി​​യ ചി​​ത്രം പു​​റ​​ത്തു​​വി​​ട്ട​​ത്.

Loading...
COMMENTS