ചൈനയിൽ ചരിത്ര നേട്ടവുമായി ആമിർ ഖാന്‍റെ സീക്രട്ട് സൂപ്പർ സ്റ്റാർ
text_fieldsബീജിങ്: ആമീര്‍ ഖാന്‍റെ സീക്രട്ട് സൂപ്പർ സ്റ്റാർ ചിത്രം ചൈനീസ് തിയേറ്ററുകളെ ഇളക്കിമറിച്ച് മുന്നേറുന്നു. ആമിറും സൈറവസീമും പ്രധാനവേഷത്തിലെത്തിയ ചിത്രം റിലീസ് ചെയ്ത് രണ്ട് ദിവസത്തിനുള്ളില്‍ 100 കോടി കളക്ഷൻ നേടി.
കഴിഞ്ഞവര്‍ഷം ഒക്ടോബര്‍ 19ന് ഇന്ത്യയില്‍ റിലീസായ ചിത്രം മികച്ച വിജയം കൈവരിച്ചിരുന്നു. അതിന് പിന്നാലെയാണ് ചൈനയില്‍ പടം റിലീസ് ചെയ്തത്.
ചൈനയില്‍ ഏറെ ആരാധകരുള്ള താരമാണ് ആമീര്‍. ത്രീ ഇഡിയറ്റ്, പി.കെ, ദംഗല്‍ എന്നിവ വലിയ വിജയമാണ് ചൈനയില്‍ നേടിയത്. ആദ്യത്തെ ദിവസം തന്നെ 43.35 കോടിയാണ് ചൈനീസ് തീയറ്ററുകളില്‍ നിന്നും സീക്രട്ട് സൂപ്പര്‍സ്റ്റാര്‍ ഉണ്ടാക്കിയത്. രണ്ടാം ദിനത്തില്‍ ഇത് 50 കടന്നു.
ദംഗല്‍ ചൈനയില്‍ 200 മില്യണ്‍ ഡോളര്‍ കളക്ഷന്‍ (ഏതാണ്ട് 1276.6 കോടി ഇന്ത്യന്‍ രൂപ) കടന്നിരുന്നു. 1459 കോടി രൂപയിലധികമാണ് ദംഗല്‍ ചൈനയില്‍ നേടിയത്. ലോകത്താകെ 2000 കോടിയിലധികം രൂപ ദംഗല്‍ നേടിയിരുന്നു. ലോകത്ത് ഏറ്റവുമധികം കളക്ഷന്‍ നേടിയ ഇംഗ്ലീഷ് ഇതര ചിത്രങ്ങളില്‍ ആദ്യ അഞ്ച് സ്ഥാനങ്ങളില്‍ ദംഗല്‍ ഇടം പിടിച്ചിരുന്നു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
