അമരീഷ്​ പുരിക്ക്​ ആദരമായി ഗൂഗിളി​െൻറ ഡൂഡ്​ൽ 

01:23 AM
23/06/2019
Amresh-Puri-doodle

മും​ബൈ: അ​ന​ശ്വ​ര വി​ല്ല​ൻ​ക​ഥാ​പാ​ത്ര​ങ്ങ​ളി​ലൂ​ടെ ഇ​ന്ത്യ​ൻ സി​നി​മാ​ലോ​ക​ത്തെ ത​ല​യെ​ടു​പ്പു​ള്ള അ​ഭി​നേ​താ​വാ​യി പേ​രെ​ടു​ത്ത വി​ഖ്യാ​ത ന​ട​ൻ അ​മ​രീ​ഷ്​ പു​രി​ക്ക്​ ഗൂ​ഗി​ളി​​​െൻറ ആ​ദ​രം. ​14 വ​ർ​ഷം മു​മ്പ്​ അ​ന്ത​രി​ച്ച മ​ഹാ​ന​ട​ന്​ അ​ദ്ദേ​ഹ​ത്തി​​​െൻറ 87ാം ജ​ന്മ​വാ​ർ​ഷി​ക ദി​ന​ത്തി​ൽ ഗൂ​ഗ്​​ൾ പ്ര​ത്യേ​ക ഡൂ​ഡ്​​ൽ ഒ​രു​ക്കി​യാ​ണ്​ ആ​ദ​ര​മ​ർ​പ്പി​ച്ച​ത്.

ഹി​ന്ദി, മ​റാ​ത്തി, ക​ന്ന​ട, പ​ഞ്ചാ​ബി, മ​ല​യാ​ളം, തെ​ലു​ങ്ക്, ത​മി​ഴ്, ഇം​ഗ്ലീ​ഷ്​ ഭാ​ഷ​ക​ളി​ലാ​യി ഇ​രു​നൂ​റി​ല​ധി​കം സി​നി​മ​ക​ളി​ൽ അ​മ​രീ​ഷ്​ വേ​ഷ​മി​ട്ടി​ട്ടു​ണ്ട്. പു​ണെ​യി​ൽ​നി​ന്നു​ള്ള ക​ലാ​കാ​ര​ൻ ദേ​ബാ​ൻ​ഷു മൗ​ലി​ക്​ ആ​ണ്​ ഗൂ​ഗ്​​ൾ ത​യ​റാ​ക്കി​യ ഡൂ​ഡ്​​​ൽ ഒ​രു​ക്കി​യ​ത്. 

39ാം വ​യ​സ്സി​ൽ ‘രേ​ഷ്​​മ ഒൗ​ർ ഷേ​ര’ എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ സി​നി​മ​യി​ൽ അ​ര​ങ്ങേ​റ്റം കു​റി​ച്ച പ​ഞ്ചാ​ബ്​ സ്വ​ദേ​ശി, ചു​രു​ങ്ങി​യ കാ​ല​ത്തി​ന​കം പ്ര​തി​നാ​യ​ക വേ​ഷ​ങ്ങ​ളി​ൽ ബോ​ളി​വു​ഡ്​ ക​ണ്ട മി​ക​ച്ച അ​ഭി​നേ​താ​ക്ക​ളി​ലൊ​രാ​ളാ​യി മാ​റു​ക​യാ​യി​രു​ന്നു. ‘മി​സ്​​റ്റ​ർ ഇ​ന്ത്യ’​യി​ലെ മൊ​ഗാം​ബോ​യും ‘ദി​ൽ​വാ​േ​ല ദു​ൽ​ഹ​നി​യ ലേ ​ജാ​യേം​ഗേ’​യി​ലെ ചൗ​ധ​രി ബ​ൽ​ദേ​വ്​ സി​ങ്ങു​മൊ​ക്കെ ഹി​ന്ദി സി​നി​മ ച​രി​ത്രം ക​ണ്ട മി​ക​ച്ച വി​ല്ല​ൻ ക​ഥാ​പാ​ത്ര​ങ്ങ​ളാ​യി മാ​റി. 

ഒാ​സ്​​ക​ർ നേ​ടി​യ ‘ഗാ​ന്ധി’​യി​ൽ വേ​ഷ​മി​ട്ട അ​ദ്ദേ​ഹം, സ്​​റ്റീ​വ​ൻ സ്​​പി​ൽ​ബ​ർ​ഗി​​​െൻറ ‘ഇ​ന്ത്യാ​ന ജോ​ൺ​സ്​ ആ​ൻ​ഡ്​ ദ ​ടെ​മ്പി​ൾ ഒാ​ഫ്​ ഡൂം’ ​എ​ന്ന ചി​ത്ര​ത്തി​ലും അ​ഭി​ന​യി​ച്ചു. 2005 ഡി​സം​ബ​ർ 12നാ​യി​രു​ന്നു അ​ന്ത്യം. 

Loading...
COMMENTS