രജനികാന്ത് കരുണാനിധിയെ സന്ദർശിച്ചു
text_fieldsചെന്നൈ: രാഷ്ട്രീയപ്രവേശനം പ്രഖ്യാപിച്ച തമിഴ് സൂപ്പർ താരം രജനീകാന്ത് അനുഗ്രഹം തേടി ദ്രാവിഡ മുന്നേറ്റ കഴകം അധ്യക്ഷനും മുൻ മുഖ്യമന്ത്രിയുമായ എം. കരുണാനിധിയെ കണ്ടു. ബുധനാഴ്ച രാത്രി എട്ടു മണിയോടെയാണു രജനി ഗോപാലപുരത്തെ വീട്ടിലെത്തിയത്. ഇരുപത് മിനിറ്റ് നീണ്ട കൂടിക്കാഴ്ച്ചയിൽ കരുണാനിധിയുടെ മകനും പാർട്ടി വർക്കിങ് പ്രസിഡൻറും സംസ്ഥാന പ്രതിപക്ഷ നേതാവുമായ എം.കെ. സ്റ്റാലിനും പങ്കെടുത്തു. പുതുവത്സരാശംസക്കൊപ്പം രാഷ്ട്രീയ പ്രവേശന തീരുമാനം അറിയിച്ച തന്നോട് ചിരിച്ച്, തലയാട്ടി സ്വാഗതം ചെയ്തതായി രജനീകാന്ത് മാധ്യമങ്ങളോട് പറഞ്ഞു. പിന്നാലെ പ്രതികരിച്ച എം.കെ. സ്റ്റാലിൻ നടെൻറ രാഷ്ട്രീയഭാവിയിൽ വലിയ പ്രതീക്ഷകളില്ലെന്ന് തുറന്നടിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
