അല്ലു അർജുൻ താരമല്ലായിരുന്നുവെങ്കിലോ?

10:15 AM
14/02/2020

പ്ര​മു​ഖ ദ​ക്ഷി​ണേ​ന്ത്യ​ൻ ‘സ്​​റ്റൈ​ലി​ഷ്’​താ​രം അ​ല്ലു അ​ർ​ജു​ൻ സി​നി​മ​യി​ലേ​ക്ക്​ വ​ഴി​തെ​റ്റി വ​ന്ന​താ​ണോ? സ്വ​പ്​​ന​ങ്ങ​ൾ സാ​ക്ഷാ​ത്​​ക​രി​ക്ക​പ്പെ​ട്ടി​രു​ന്നു​വെ​ങ്കി​ൽ അ​ല്ലു​വി​നെ നാം ​വെ​ള്ളി​ത്തി​ര​യി​ലാ​കു​മാ​യി​രു​ന്നി​ല്ല കാ​ണു​ക.​ താ​ര​മാ​കു​ക എ​ന്ന​ത്​ അ​ദ്ദേ​ഹ​ത്തി​​െൻറ സ്വ​പ്​​ന​ങ്ങ​ളി​ലു​ണ്ടാ​യി​രു​ന്നി​ല്ല. മി​ക​ച്ച ചി​ത്ര​കാ​ര​ൻ കൂ​ടി​യാ​യ അ​ല്ലു അ​ർ​ജു​ൻ പ്ര​ഫ​ഷ​ന​ൽ ആ​ർ​ട്ടി​സ്​​റ്റാ​കാ​ൻ ആ​ഗ്ര​ഹി​ച്ചി​രു​ന്നു.

ചെ​റു​പ്പ​ത്തി​ൽ പി​യാ​നോ അ​ധ്യാ​പ​ക​നാ​കാ​നാ​യി​രു​ന്നു താ​ൽ​പ​ര്യ​മെ​ന്ന്​ ഒ​രു ടി.​വി ഷോ​യി​ൽ അ​ദ്ദേ​ഹം പ​റ​ഞ്ഞു. ആ​യോ​ധ​ന ക​ല​യു​ടെ അ​ധ്യാ​പ​ക​നാ​കാ​നും ആ​ഗ്ര​ഹ​മു​ണ്ടാ​യി​രു​ന്നു. പി​ന്നെ നാ​സ​യി​ൽ അ​നി​മേ​റ്റ​റാ​യോ വി​ഷ്വ​ൽ ഇ​ഫ​ക്​​റ്റ്​​സ്​ സൂ​പ്പ​ർ​വൈ​സ​റാ​യോ ജോ​ലി ചെ​യ്യ​ണ​മെ​ന്നാ​യി. ഒ​ടു​വി​ൽ, 15 വ​ർ​ഷം മു​മ്പ്​ ടോ​ളി​വു​ഡി​ലെ​ത്തി, പി​ന്നെ തി​രി​ഞ്ഞു​നോ​ക്കേ​ണ്ടി​വ​ന്നി​ല്ല. ഇ​ന്ന്​ ദ​ക്ഷി​ണേ​ന്ത്യ​ൻ മു​ഖ്യ​ധാ​ര സി​നി​മ​യി​ലെ ഏ​റ്റ​വും വി​ല​പി​ടി​പ്പു​ള്ള താരങ്ങളിലൊരാളാണ്​ ഈ 36​കാ​ര​ൻ.

Loading...
COMMENTS