മോഹൻലാലിനെ പിന്തുണക്കുകയായിരുന്നു; ആംഗ്യം ദുർവ്യാഖ്യാനം ചെയ്യപ്പെട്ടു -അലൻസിയർ  

21:39 PM
09/08/2018
Alencier

സംസ്ഥാന ചലച്ചിത്ര അവാർഡ് വിതരണത്തിനിടെ താൻ മോഹൻലാലിനെതിരെ പ്രതിഷേധമുയർത്തിയെന്ന വാർത്ത നിഷേധിച്ച് നടൻ അലൻസിയർ. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് അലൻസിയർ ഇക്കാര്യം അറിയിച്ചത്. 

ഞാൻ‌ മോഹൻലാലിനെ പിന്തുണക്കുകയാണ് ചെയ്തത്. കൈകൊണ്ട് കാട്ടിയ ഒരു ആംഗ്യം ഇത്രയേറെ പൊല്ലാപ്പാകുമെന്നും കരുതിയില്ല. മോഹൻലാലിനെ എല്ലാവരും വേട്ടയാടുകയാണ്. അതുകൊണ്ടാണ് അദ്ദേഹം പ്രസംഗിച്ചപ്പോൾ അങ്ങനെ ചെയ്തത്. അത് ഞാൻ നടന്നുപോകുന്നതിനിടയിൽ കാണിച്ചതാണ്.

സത്യത്തിൽ വാഷ്റൂമിൽ പോകുമ്പോഴാണ് ആംഗ്യം കാട്ടിയത്. ഞാൻ സ്റ്റേജിൽ കയറാൻ ശ്രമിച്ചിട്ടില്ല, സ്റ്റേജിന് പിന്നിൽകൂടി വാഷ്‌‌റൂമില്‍ പോകുകയായിരുന്നു. എന്നെ ആരും പിടിച്ചു മാറ്റിയിട്ടുമില്ല. ഞാനൊരാൾ വെടിയുതിർത്താൽ തകർന്നുപോകുന്നയാളാണോ അദ്ദേഹം..? അതെന്താണ് ആരും മനസ്സിലാക്കാത്തത്. അങ്ങനെയെങ്കിൽ മുഖ്യമന്ത്രിക്കു നേരെ വെടിയുതിർത്തു എന്നും വ്യാഖ്യാനിക്കേണ്ടതല്ലേ.? ആംഗ്യം ദുർവ്യാഖ്യാനം ചെയ്യപ്പെട്ടു. ഇതിൽ ഏറെ വിഷമമുണ്ട് 

                                                  – അലൻസിയർ 

 

അവാർഡ് പുരസ്കാര വേദിയിൽ മോഹൻലാൽ സംസാരിക്കുന്നതിനിടെയാണ് അലൻസിയർ വെടിവെക്കുന്ന തരത്തിലുള്ള ആംഗ്യം കാണിച്ചത്. മോഹൻലാലിനെതിരായ അലൻസിയറിന്‍റെ പ്രതിഷേധമെന്ന തരത്തിൽ പിന്നീട് വാർത്തകൾ പുറത്തുവന്നിരുന്നു. 

 

Loading...
COMMENTS