Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_rightപ്രിയ ആരാധകരേ സുരു...

പ്രിയ ആരാധകരേ സുരു എന്ന പേര് അദ്ദേഹത്തെ കളിയാക്കാനല്ല -അജു വർഗീസ്

text_fields
bookmark_border
പ്രിയ ആരാധകരേ സുരു എന്ന പേര് അദ്ദേഹത്തെ കളിയാക്കാനല്ല -അജു വർഗീസ്
cancel

മധുരരാജയിലെ ക്യാരക്ടർ പോസ്റ്റർ പുറത്തിറങ്ങിയതിന് ശേഷം പുലിവാല് പിടിച്ചിരിക്കുകയാണ് നടൻ അജു വർഗീസ്. സുരു എന് നാണ് ചിത്രത്തിലെ അജുവിന്‍റെ കഥാപാത്രത്തിന്‍റെ പേര്. ഇത് തമിഴ് നടൻ സൂര്യയെ പരിഹസിക്കുന്നുവെന്ന് പറഞ്ഞാണ് ആരാധ കർ രംഗത്തെത്തിയത്.

ഫേസ്ബുക്കിൽ കമന്‍റുകൾ കൊണ്ട് പൊറുതിമുട്ടിയ അജുവർഗീസ് തന്നെ ഇക്കാര്യത്തിൽ വിശദീകരണ വുമായി ഫേസ്ബുക്കിൽ കുറിപ്പിട്ടു.

പ്രിയപ്പെട്ട സൂര്യ സർ ഫാൻസ്‌ അറിയുവാൻ, മധുരരാജാ എന്ന സിനിമയിലെ എന്റെ പേര് ഞാൻ ഇട്ടത് അല്ല. നിങ്ങൾ കരുതുന്ന പോലെ ആ വലിയ മനുഷ്യനെ കളിയാക്കാൻ വേണ്ടിയും അല്ല -എന്നായിരുന്നു അജുവിന്‍റെ കുറിപ്പ്.

കഴിഞ്ഞ ദിവസമാണ് ചിത്രത്തിലെ അജുവിന്‍റെ ക്യാരക്ടർ പോസ്റ്റർ പുറത്തിറങ്ങിയത്. ദ ഒാണർ ഒാഫ് സായിപ്പ് -സുരു എന്നായിരുന്നു പോസ്റ്ററിൽ ഉണ്ടായിരുന്നത്.

പുലിമുരുകന്​ ശേഷം സംവിധായകൻ വൈശാഖാണ് മമ്മൂട്ടിയെ നായകനാക്കി മധുരരാജ സംവിധാനം ചെയ്യുന്നത്. പോക്കിരിരാജയുടെ രണ്ടാം ഭാഗമാണ് ചിത്രം. ജഗപതി ബാബുവാണ്​ വില്ലനായി അഭിനയിക്കുന്നത്​. അനുശ്രീ, മഹിമ നമ്പ്യാര്‍ , ഷംന കാസിം എന്നിവരാണ് നായികമാര്‍.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:aju varghesemalayalam newsmovie newsMadhuraraja
News Summary - Aju Varghese to Surya Fans-Movie News
Next Story