ഫാനിസത്തിന്റെ പേരിലിട്ട കമന്റാണ്; വെറുക്കരുത് -ഐശ്വര്യ ലക്ഷ്മി
text_fieldsഞണ്ടുകളുടെ നാട്ടിൽ ഒരിടവേള, മായാനാദി, വരത്തൻ എന്നീ ചിത്രങ്ങളിലൂടെ ആരാധകരുടെ മനസിൽ ഇടം നേടിയ നടിയാണ് ഐശ്വര്യ ലക്ഷ്മി. എന്നാൽ മുമ്പ് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത കമന്റിൽ വെട്ടിലായിരിക്കുകയാണ് താരം. 2012-ല്‍ ഔറംഗസേബ് എന്ന ബോളിവുഡ് ചിത്രത്തിന്റെ റിലീസ് സമയത്ത് നായകന്മാരായ അര്ജുന് കപൂര്‍, പൃഥ്വിരാജ് എന്നിവരുടെ ചിത്രത്തിന് താഴെയിട്ട കമന്റാണ് ഐശ്വര്യക്ക് പാരയായത്.
ഇടി കൊണ്ട് ഡാമേജായ അവസ്ഥയിലാണ് 'രാജപ്പന്' ചിത്രത്തിലെന്നായിരുന്നു ഐശ്വര്യയുടെ കമന്റ്. ഇത് കണ്ട പൃഥ്വിരാജ് ആരാധകർ കമന്റ് കുത്തിപ്പൊക്കി. ഇക്കാര്യം ശ്രദ്ധയിൽപെട്ടതോടെയാണ് നടി തന്നെ മറുപടിയുമായി രംഗത്തെത്തിയത്. മുൻപൊരു സമയത്ത് ഫാനിസം കൂടിയപ്പോൾ സോഷ്യൽ മീഡിയയിൽ ഇട്ട ഒരു കമന്റാണിത്. ഇന്നത് വായിക്കുമ്പോൾ എനിക്ക് തന്നെ ലജ്ജയും നാണക്കേടും തോന്നുന്നുണ്ട്. 6 വർഷം മുമ്പ് ഫാനിസത്തിന്റെ പേരിൽ മാത്രം ചെയ്തൊരു കമന്റിന്റെ പേരിൽ നിങ്ങൾ എന്നെ വെറുക്കരുത്. ഞാനും രാജു ചേട്ടന്റെ ഒരു ആരാധികയാണ്. തീർത്തും അറിയാതെ സംഭവിച്ചൊരു തെറ്റ് നിങ്ങളിൽ ദേഷ്യമോ വിഷമമോ വരുത്തിയിട്ടുണ്ടെങ്കിൽ മനസ് കൊണ്ട് ക്ഷമ ചോദിക്കുന്നുവെന്നായിരുന്നു ഐശ്വര്യ ഫേസ്ബുക്ക് പോസ്റ്റ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.