ഐമ സെബാസ്റ്റ്യൻ വിവാഹിതയാകുന്നു; വരൻ കെവിൻ പോൾ
text_fieldsമുന്തിരിവള്ളികൾ തളിർക്കുമ്പോൾ, ജേക്കബിന്റെ സ്വർഗരാജ്യം എന്നീ ചിത്രങ്ങളിൽ അഭിനയിച്ച നടി ഐമ സെബാസ്റ്റ്യൻ വിവാഹിതയാകുന്നു. മുന്തിരിവള്ളികൾ തളിർക്കുമ്പോൾ, കാടു പൂക്കുന്ന നേരം, എന്നീ ചിത്രങ്ങൾ നിർമ്മിച്ച വീക്കെൻഡ് ബ്ലോക്ബ്സ്റ്റേഴ്സ് എന്ന സിനിമാ നിർമ്മാണ- വിതരണ കമ്പനി ഉടമസ്ഥയായ സോഫിയ പോളിന്റെ മകൻ കെവിൻ പോളാണ് വരൻ. ഇരുവരുടേയും വീട്ടുകാര്‍ തമ്മില്‍ ചേര്‍ന്നുറപ്പിച്ച വിവാഹമാണ്. ഡിസംബറില്‍ വിവാഹ നിശ്ചയവും ജനുവരിയില്‍ വിവാഹവും നടക്കും.

2013ല്‍ നിര്‍മിച്ച ദൂരം എന്ന സിനിമയിലൂടെയാണ് ഐമ അഭിനയരംഗത്തെത്തുന്നത്. മനു കണ്ണന്താനം സംവിധാനം ചെയ്ത ദൂരം എന്ന ചിത്രത്തില്‍ ഐമയുടെ ഇരട്ട സഹോദരി ഐനയും അഭിനയിച്ചിട്ടുണ്ട്. യു.എ.ഇ.യില്‍ ജനിച്ചുവളര്‍ന്ന ഐമ ദുബൈ മണിപ്പാല്‍ സര്‍വകലാശാലയിലെ എം.ബി.എ. വിദ്യാര്‍ഥിനിയാണ്. ഷാര്‍ജയിലാണ് താമസം.
'മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍' എന്ന ചിത്രത്തില്‍ ഐമ മോഹന്‍ലാലിന്റെ മകളായി വേഷമിട്ടിരുന്നു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
