Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_rightനടി ആക്രമണം...

നടി ആക്രമണം ഇതിവൃത്തമാക്കി അഡ്വ. ആളൂർ സിനിമ രംഗത്തേക്ക്​

text_fields
bookmark_border

തൃശൂര്‍: വിവാദ കേസുകളിലൂടെ ശ്രദ്ധേയനായ അഭിഭാഷകൻ ബി.എ. ആളൂര്‍ ചലച്ചിത്ര മേഖലയിലേക്ക്. നടി ആക്രമിക്കപ്പെട്ട സംഭവം ആസ്​പദമാക്കി 'അവാസ്തവം' എന്ന സിനിമ നിര്‍മിക്കുമെന്ന് ആളൂര്‍ വാര്‍ത്തസമ്മേളനത്തില്‍ പറഞ്ഞു. പ്രധാന നടൻ, തിരക്കഥ, സംഭാഷണം ആളൂർ. സംവിധാനം സലിം ഇന്ത്യ​​. നടിയെ ആക്രമിക്കുന്നത്​ മുതൽ ദിലീപ് ജയില്‍ മോചിതനാവുന്നതുവരെ സിനിമയില്‍ ഉണ്ടാകും. പള്‍സര്‍ സുനിയുടെ വക്കാലത്ത് ഏറ്റെടുത്ത ആളൂർ ആ വേഷം തന്നെ അഭിനയിക്കും.

ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റയായി ദിലീപ്​, പബ്ലിക് പ്രോസിക്യൂട്ടര്‍ മഞ്ചേരി ശ്രീധരന്‍ നായരായി മമ്മൂട്ടി, എ.ഡി.ജി.പി ബി. സന്ധ്യയായി വരലക്ഷ്മി എന്നിവര്‍ അഭിനയിക്കുമെന്ന് ആളൂര്‍ അവകാശപ്പെട്ടു. നടിയായി വിദ്യാ ബാലനോ അനുഷ്‌കാ ഷെട്ടിയോ എത്തും. ഗാനരചന മാധ്യമപ്രവര്‍ത്തകന്‍ മുകേഷ് ലാല്‍. പത്തു കോടി ചെലവഴിച്ചാണ് ചിത്രം നിര്‍മിക്കുന്നത്. ഇതിന്​ മുന്നോടിയായി നൂറുകോടിയിലേറെ സ്വരൂപിച്ച് ഐഡിയല്‍ ക്രിയേഷന്‍സ് എന്ന നിർമാണ യൂനിറ്റും ഒരുക്കുന്നുണ്ട്​. എന്നാൽ നിക്ഷേപകർ ആരെന്ന്​ പറയില്ല.

സിനിമക്ക്​ അഞ്ചുകോടി ദിലീപ് വാഗ്ദാനം ചെയ്തിരുന്നു. ഇത്​ വിവാദമായ സാഹചര്യത്തില്‍ സ്വീകരിക്കില്ല. മുഖ്യപ്രതിയായ പള്‍സർ സുനിയുടെ അഭിഭാഷകനായിരുന്ന താൻ കേസ് വിവാദമായ സാഹചര്യത്തില്‍ പള്‍സറിന് നീതി ലഭിക്കില്ലെന്ന സാഹചര്യത്തിലാണ്​ വക്കാലത്ത് ഒഴിഞ്ഞത്​. ആളൂര്‍ പറഞ്ഞു. വാര്‍ത്തസമ്മേളനത്തില്‍ സംവിധായകന്‍ സലിം ഇന്ത്യയും നടി ശോഭ പണിക്കരും പങ്കെടുത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam filmadv. ba alooractress attack casemovies newsAvasthavamActor Dileep
Next Story